

സ്ത്രീ വിരുദ്ധത നിറഞ്ഞ കുറിപ്പ് പങ്കുവച്ചതിന്റെ പേരിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ വൻ തോതിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നടി മഞ്ജു വാര്യരെ പ്രശംസിച്ച് കൂട്ടിക്കൽ ജയചന്ദ്രൻ പങ്കുവച്ച കുറിപ്പ് ആണ് വിവാദമായി മാറിയത്. ബൈക്ക് ഓടിച്ച് ധനുഷ്കോടി പോയ മഞ്ജുവിന്റെ സാഹസിക യാത്രയുമായി ബന്ധപ്പെട്ടായിരുന്നു ജയചന്ദ്രന്റെ കുറിപ്പ്.
മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ അത്തരക്കാർക്ക് അപവാദമാണ് മഞ്ജു വാര്യർ എന്നായിരുന്നു കൂട്ടിക്കൽ ജയചന്ദ്രൻ കുറിപ്പിൽ പറഞ്ഞത്.
കൂട്ടിക്കൽ ജയചന്ദ്രനെ വിമർശിച്ച സരിത സരിൻ എന്ന യുവതിയ്ക്ക് മറുപടി നൽകിയിരിക്കുകയാണ് കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ ബസന്തി. ബസന്തി അയച്ച വോയ്സ് നോട്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് സരിത ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ തങ്ങൾ തീർത്തോളാമെന്നും നീ സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കാനുമാണ് വോയ്സ് നോട്ടിൽ ബസന്തി പറയുന്നത്.
‘‘ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ ഞങ്ങൾ തീർത്തോളാം മോളേ, ഞാൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയാണ്. നീ ഇപ്പോൾ പൊക്കിക്കൊണ്ട് നിൽക്കുന്നുണ്ടല്ലോ, നീ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്ക്, ഒരാൾ ഒരു പോസ്റ്റ് ഇട്ടാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുക.
അത് മനസ്സിലായില്ലെങ്കിൽ മിണ്ടാതിരിക്കുക, എന്തിനാ വെറുതെ ഓരോന്നു പറഞ്ഞ് പ്രാക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കുന്നത്. എന്റെ ഭർത്താവിന്റെ കാര്യം ഞാൻ നോക്കിക്കോളാം, നീ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്ക്.’’–ബസന്തി പറയുന്നു.
ബസന്തിയുടെ വോയ്സ്നോട്ട് പങ്കുവച്ച് സരിത കുറിച്ചത് ഇങ്ങനെ:
‘‘ഒരു സ്ത്രീയെ അഭിനന്ദിക്കുന്നുവെന്നേ വ്യാജനെ സ്ത്രീ വിരുദ്ധത എഴുതി വയ്ക്കുക. അത്തരം സ്ത്രീകൾ സമൂഹത്തിൽ ഉണ്ടോന്ന് ഉറപ്പില്ല എന്നാലും പറയുന്നുവെന്നാണ് പോസ്റ്റ്, സമൂഹത്തിൽ ഉണ്ടോന്ന് ഉറപ്പില്ലാത്ത കാര്യം എഴുതി വയ്ക്കണേൽ മിസ്റ്റർ കൂജയ്ക്ക് അത് സ്വന്തമായി ഉണ്ടായ അനുഭവം ആണോന്ന് സംശയം തോന്നിയത് ഒരു തെറ്റാണോ?
ഇങ്ങനെ ആശയങ്ങളോട് പൊരുത്തക്കേട് പറയുന്നവർക്ക് വരുന്നവരെ പ്രാകി കാൻസർ വരുത്തുന്ന ദിവ്യ ശക്തിയുള്ള കൂജയുടെ ഭാര്യയോടാണ്, നിങ്ങൾക്ക് അയാൾ എഴുതി വച്ചിരിക്കുന്നതിലെ തെറ്റ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റാത്ത അജ്ഞത മനസിലാക്കാം. കാരണം സ്വന്തം ഭർത്താവ് എന്ത് പറഞ്ഞാലും അതിലെ തെറ്റും ശരിയും പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ടോന്ന് അറിയില്ല.
പക്ഷേ ഒരു സമൂഹത്തെ ബാധിക്കുന്ന കാര്യം പറയുമ്പോൾ തിരുത്തുക എന്നൊരു ധാർമികത ഉള്ളത് കൊണ്ട് പറയുന്നു ആരെങ്കിലും പ്രാകുമ്പോഴോ, ആരുടെയെങ്കിലും പ്രാക്ക് കിട്ടിയാലോ വരുന്ന രോഗം അല്ല ‘കാൻസർ’. സ്ത്രീവിരുദ്ധത പറഞ്ഞതും പോരാഞ്ഞിട്ട് കാൻസർ രോഗം ബാധിക്കുന്നത് ശാപം കിട്ടിയത് കൊണ്ടാണെന്നുള്ള സ്റ്റേറ്റ്മെന്റ് കൂടി
എൻബി: എനിക്ക് മാത്രം അല്ല അവിടെ എതിർപ്പ് പ്രകടിപ്പിച്ച എല്ലാർക്കും കാൻസർ വരുമെന്ന് ഇൻബോക്സിൽ കൂജ അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates