അഞ്ചാമത് വിവാഹിതയായി നടി പമീല; വരൻ ജോണ്‍ പീറ്റേഴ്‌സ്

ഹെയര്‍ ഡ്രസറും നിര്‍മാതാവുമായ ജോണുമായി പമീല ഏറെ നാളായി പ്രണയത്തിലായിരുന്നു
അഞ്ചാമത് വിവാഹിതയായി നടി പമീല; വരൻ ജോണ്‍ പീറ്റേഴ്‌സ്
Updated on: 
1 min read

അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്‍ഡേഴ്‌സണ്‍ വീണ്ടും വിവാഹിതയായി. 74കാരനായ ജോണ്‍ പീറ്റേഴ്‌സ് ആണ് വരന്‍. കാലിഫോര്‍ണിയയിലെ മാലിബുവില്‍ വച്ച് ഇക്കഴിഞ്ഞ 20തിനായിരുന്നു വിവാഹം. ഹെയര്‍ ഡ്രസറും നിര്‍മാതാവുമായ ജോണുമായി പമീല ഏറെ നാളായി പ്രണയത്തിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ.  

1995ലായിരുന്നു പമീലയുടെ ആദ്യ വിവാഹം. ഡ്രമ്മറായ ടോമി ലീ ആയിരുന്നു പങ്കാളി. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. പമീല ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിന് പിന്നാലെ ലീ ജയിലിലായി. പിന്നീട് 1998ല്‍ ഇരുവരും വിവാഹമോചിതരായി. മാര്‍ക്ക്‌സ് ഷെന്‍കെന്‍ബേര്‍ഗ് എന്ന മോഡലുമായി വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും 2001ല്‍ ആ ബന്ധം അവസാനിച്ചു. അതിനു ശേഷം ഗായകൻ കിഡ് റോക്ക്, റിക്ക് സോളമണ്‍, ഫ്രഞ്ച് ഫുട്‌ബോളര്‍ ആദില്‍ റാമി എന്നിവരെയും പമീല വിവാഹം ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com