'അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം'; ഉണ്ണിമായയെക്കുറിച്ച് ശ്യാം പുഷ്കരന്റെ അമ്മയുടെ കുറിപ്പ്

അഭിനേത്രിയും അസിസ്റ്റന്റ് ഡയറക്ടറുമായ ഉണ്ണിമായ പ്രസാദിനെക്കുറിച്ച് ഉണ്ണിമായയുടെ ഭര്‍ത്താവും തിരക്കഥാകൃത്തുമായ ശ്യാം പുഷ്‌കരന്റെ അമ്മ ഗീത പുഷ്‌കരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് 
'അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം'; ഉണ്ണിമായയെക്കുറിച്ച് ശ്യാം പുഷ്കരന്റെ അമ്മയുടെ കുറിപ്പ്
Updated on: 
1 min read

അഭിനേത്രിയും അസിസ്റ്റന്റ് ഡയറക്ടറുമായ ഉണ്ണിമായ പ്രസാദിനെക്കുറിച്ച് ഉണ്ണിമായയുടെ ഭര്‍ത്താവും തിരക്കഥാകൃത്തുമായ ശ്യാം പുഷ്‌കരന്റെ അമ്മ ഗീത പുഷ്‌കരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ഉണ്ണിമായയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ച് ഗീത പുഷ്‌കരന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമായത്. 

'അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി,ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു. അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ അഭിരുചികളെ അവൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നു. അതാണ് പെണ്ണ് ,അതായിരിക്കണം പെണ്ണ്'.

കുറിപ്പിന്റെ പൂർണ രൂപം

കഴിഞ്ഞ നാൽപ്പതു വർഷം എന്താ ചെയ്തത്? എന്നോടു തന്നെയാ ചോദ്യം .. ആ... ആർക്കറിയാം.. കഞ്ഞീം കറീം വച്ചു കളിച്ചു. കെട്ടിയോനുമായി വഴക്കുണ്ടാക്കി. മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി. ഇൻലാൻഡും കവറും വിറ്റു. വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു. വേറെ എന്താ ചെയ്തിരുന്നേ.. ഒന്നുല്ല അല്ലേ... 

അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി,ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു. അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ അഭിരുചികളെ അവൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നു. അതാണ് പെണ്ണ് ,അതായിരിക്കണം പെണ്ണ്.

അല്ലാതെ ഔദ്യോഗിക ജീവിതത്തിൽ കിട്ടുന്ന ഉയർച്ച പോലും ഉപേക്ഷിച്ചു്, കുട്ടികളെ നല്ല സ്കൂളുകളിൽ പഠിപ്പിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതു സഹിച്ചു്, ഒരു പാട്ടു പോലും മൂളാതെ ഒരു യാത്ര പോകാതെ പെറ്റമ്മക്ക് ഒരു ഉടുതുണി പോലും വാങ്ങിക്കൊടുക്കാതെ
ഒരു ഐസ് ക്രീം പോലും കഴിക്കാതെ ഒരു ചാറ്റൽമഴ പോലും നനയാതെ ആകാശവും ഭൂമിയും മേഘങ്ങളും പുഴയും കാണാതെ ഒരു കുടമുല്ലപ്പൂവിനെ ഉമ്മ വയ്ക്കാതെ ഏറ്റവും പ്രിയമായി തോന്നിയ ഒരു പെർഫ്യൂം ഏതെന്നു പോലും കണ്ടെത്താനാവാതെ ഒരു നിലാവുള്ള രാവു പോലും കാണാതെ കാടും കടലും തിരിച്ചറിയാതെ ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor, Regena Cassandrra, Radhika Apte
Bachelor Party D’eux
Keerthy Suresh, Antony
Jailer 2
X

FOLLOW US

ON GOOGLE DISCOVER