'അപരന്‍', പിന്നെ എന്റെ അശ്വതിയും, 32 വർഷം മുൻപ് സംഭവിച്ച ആ രണ്ട് നല്ല കാര്യങ്ങൾ; ജയറാം 

പാർവതിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് ഈ ഓർമ്മ ജയറാം പങ്കുവച്ചിരിക്കുന്നത്
'അപരന്‍', പിന്നെ എന്റെ അശ്വതിയും, 32 വർഷം മുൻപ് സംഭവിച്ച ആ രണ്ട് നല്ല കാര്യങ്ങൾ; ജയറാം 
Updated on
1 min read

ലയാള സിനിമയിൽ പ്രേക്ഷകർ ഏറ്റവും സ്നേഹത്തോടെ ചേർത്തുനിർത്തുന്ന താരദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരും സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഇവർക്കിടയിലെ പ്രണയവും മൊട്ടിട്ടത്.  1992 സെപ്റ്റംബര്‍ ഏഴിന് വിവാഹിതരായ ഇരുവരും ഇന്ന് മലയാള സിനിമയിലെ മാതൃകാ താരദമ്പതികൾ എന്ന വിശേഷണവുമായാണ് മുന്നേറുന്നത്. 

1988 ല്‍ പുറത്തിറങ്ങിയ പദ്മരാജൻ ചിത്രം അപരനിലൂടെയാണ് ജയറാം വെള്ളിത്തിരയില്‍ എത്തുന്നത്. ഈ ചിത്രത്തെയും അശ്വതിയുമായുള്ള ബന്ധത്തെയും കുറിച്ചാണ് ജയറാം ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പാര്‍വ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും അപരനിലൂടെ ആയിരുന്നു. 'അപരനും അശ്വതിയും എന്റെ ജീവിതത്തിലേക്ക് വന്നിട്ട് ഇന്നേക്ക് 32 വർഷമാകുന്നു' എന്ന് കുറിച്ചുകൊണ്ടാണ് ഈ സന്തോഷം പങ്കുവച്ചത്. പാർവതിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് ഈ ഓർമ്മ ജയറാം പങ്കുവച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

32 years ago on this day two good things came into my life... My first film "aparan" and my "Aswathy".

A post shared by Jayaram (@perumbavoor_jayaram) on

വിവാഹത്തോടെ അഭിനയം നിർത്തുകയായിരുന്നു പാർവതി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com