'അവന്‍ ഇപ്പോഴും എന്നെ മടിയിലിരുത്തും'; നിറവയറില്‍ കാമുകന്റെ മടിയില്‍ കല്‍ക്കി; ഫോട്ടോ വൈറല്‍

പിയാനിസ്റ്റ് ഗയ് ഹെര്‍ഷ്ബര്‍ഗാണ് കല്‍ക്കിയുടെ കാമുകന്‍
'അവന്‍ ഇപ്പോഴും എന്നെ മടിയിലിരുത്തും'; നിറവയറില്‍ കാമുകന്റെ മടിയില്‍ കല്‍ക്കി; ഫോട്ടോ വൈറല്‍
Updated on
1 min read

ര്‍ഭകാലം ആസ്വദിക്കുകയാണ് ബോളിവുഡ് നടി കല്‍കി കോച്ച്‌ലിന്‍. ഇപ്പോള്‍ എട്ടാം മാസത്തിലാണ് താരം. ഗര്‍ഭിണിയായതിന് പിന്നാലെ നിരവധി ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത മെറ്റേണിറ്റി ഷൂട്ട് വൈറലായിരുന്നു. അതിന് പിന്നാലെ തന്റെ കാമുകനൊപ്പമുള്ള ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. 

പിയാനിസ്റ്റ് ഗയ് ഹെര്‍ഷ്ബര്‍ഗാണ് കല്‍ക്കിയുടെ കാമുകന്‍. ഗയുടെ മടിയില്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴും അവന്‍ ഇപ്പോഴും എന്നെ മടിയില്‍ ഇരുത്തു. എട്ട് മാസം ഗര്‍ഭിണി. 11 കിലോ കൂടി ' എന്ന അടിക്കുറിപ്പിലാണ് മനോഹര ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. 'എന്റെ രണ്ട് കുഞ്ഞുങ്ങളും ഒരു കുരങ്ങ് കൈയില്‍' എന്നാണ് ചിത്രത്തിന് താഴെ ഗയ് കമന്റ് ചെയ്തത്.

 
 
 
 
 
 
 
 
 
 
 
 
 

He still let's me sit on his lap #8monthspregnant #11kgsup #love Photo by @gangulytikka

A post shared by Kalki (@kalkikanmani) on

ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. ഗയിനൊപ്പമുള്ള വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് കല്‍ക്കി പോസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളും മറ്റും വ്യക്തമാക്കി താരം ഒരു പോസ്റ്റ് ഇട്ടിരുന്നു. ഗര്‍ഭിണിയാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ  കല്‍ക്കി രൂക്ഷമായ സൈബര്‍ ആക്രമത്തിന് ഇരയായിരുന്നു. വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com