'ആദ്യ ദിവസം മുതല്‍ അവന് എല്ലാം അറിയാം, ഒരിക്കലും കരിയറിന്റെ പേരില്‍ സുശാന്ത് മരിക്കില്ല'; അങ്കിത

സിനിമ മേഖലയില്‍ എത്തുമ്പോള്‍ തന്നെ ഇവിടെ നടക്കുന്നതിനെക്കുറിച്ച് സുശാന്തിന് വ്യക്തമായ ബോധമുണ്ടായിരുന്നു എന്നാണ് അങ്കിത പറയുന്നത്
'ആദ്യ ദിവസം മുതല്‍ അവന് എല്ലാം അറിയാം, ഒരിക്കലും കരിയറിന്റെ പേരില്‍ സുശാന്ത് മരിക്കില്ല'; അങ്കിത
Updated on
1 min read


ബോളിവുഡിലെ സ്വജന പക്ഷപാതമല്ല നടന്‍ സുശാന്ത് രാജ്പുത്തിന്റെ മരണത്തിന് കാരണമായത് എന്നു വ്യക്തമാക്കി നടിയും താരത്തിന്റെ മുന്‍ കാമുകിയുമായിരുന്ന അങ്കിത ലോഖന്‍ഡെ. സിനിമ മേഖലയില്‍ എത്തുമ്പോള്‍ തന്നെ ഇവിടെ നടക്കുന്നതിനെക്കുറിച്ച് സുശാന്തിന് വ്യക്തമായ ബോധമുണ്ടായിരുന്നു എന്നാണ് അങ്കിത പറയുന്നത്. നിര്‍മാതാക്കളായ ആദിത്യ ചോപ്രയും ഏക്ത കപൂറും താരത്തെ എപ്പോഴും പിന്തുണച്ചിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നുപറഞ്ഞത്.

സ്വജനപക്ഷപാതം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതുപോലെ ബന്ധങ്ങളും. അതാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. ബോളിവുഡില്‍ എത്തി ആദ്യം ദിവസം തന്നെ ചില കാര്യങ്ങള്‍ നേരിടേണ്ടിവരുമെന്ന് അവന് അറിയാമായിരുന്നു. എനിക്ക് പോലും ഇതെല്ലാം അറിയാം.ഞാനും ഇതിലൂടെയെല്ലാം കടന്നുപോയിട്ടുണ്ട്. പക്ഷേ അതൊന്നും എന്നെ തകര്‍ത്തിട്ടില്ല. നമുക്ക് എല്ലാം അറിയാവുന്നതാണ് ഇവിടെ ഉയര്‍ച്ചയും താഴ്ചയുമുണ്ടെന്ന്. എന്നാല്‍ സുശാന്തിനെ സമ്മര്‍ദ്ദത്തിലാക്കിയത് ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കരിയറിന് വേണ്ടി മരിക്കാന്‍ അവന് സാധിക്കില്ല. അതിന് മറ്റെന്തോ കാരണമുണ്ട്. മറ്റെന്തോ കൊണ്ടാണ് ഇങ്ങനെയൊക്കെയുണ്ടാത്- അങ്കിത പറഞ്ഞു.

സുശാന്തും അങ്കിതയും ആറ് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. നാലു വര്‍ഷം മുന്‍പാണ് ഇവര്‍ വേര്‍പിരിഞ്ഞത്. സുശാന്തിന്റെ അച്ഛന്‍ നടി റിയ ചക്രബര്‍ത്തിയ്‌ക്കെതിരെ പരാതി നല്‍കിയതിനേയും താരം പിന്തുണച്ചു. എന്തെങ്കിലും തെളിവ് ലഭിച്ചതുകൊണ്ടാകും പപ്പ പരാതി നല്‍കിയത് എന്നാണ് അങ്കിത പറയുന്നത്. കുടുംബത്തിനൊപ്പം താന്‍ നില്‍ക്കുമെന്നും താരം വ്യക്തമാക്കി.

സുശാന്തിന്റെ മരണത്തോടെ ബോളിവുഡില്‍ നെപ്പോട്ടിസം വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍, നടി ആലിയ ഭട്ട് തുടങ്ങിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ആരോപണം ഉയരുന്നത് റിയ ചക്രബര്‍ത്തിക്കെതിരെയാണ്. സാമ്പത്തികമായി സുശാന്തിനെ ചൂഷണം ചെയ്തു എന്നാണ് താരത്തിന്റെ കുടുംബവും സുുഹൃത്തുക്കളും ആരോപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Zareen Khan
Daya Sujith , Manju Pillai
RJ Bincy
Mohanlal and Priyadarshan, G Suresh Kumar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com