ആദ്യം കണ്ണിറുക്കി, ഇപ്പോ പാട്ടുപാടിയും പ്രിയ വാര്യര്‍ ആരാധകരുടെ മനം കവര്‍ന്നു

രജിഷ വിജയന്‍ നായികയാവുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ പാട്ടുകാരിയാകുന്നത്
ആദ്യം കണ്ണിറുക്കി, ഇപ്പോ പാട്ടുപാടിയും പ്രിയ വാര്യര്‍ ആരാധകരുടെ മനം കവര്‍ന്നു
Updated on
1 min read

കൊച്ചി: ഒറ്റ കണ്ണിറുക്കിലിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടി പ്രിയ വാര്യര്‍ ഇനി ഗായിക. രജിഷ വിജയന്‍ നായികയാവുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ പാട്ടുകാരിയാകുന്നത്.

നരേഷ് അയ്യര്‍ക്കൊപ്പമൊരു ഡ്യുയറ്റ് ഗാനമാണ് പ്രിയ വാര്യര്‍ ആലപിക്കുന്നത്. 'തീവണ്ടി'യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രിയ തന്നെയാണ് വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ്വ് ആണ് പ്രിയയുടെ ആദ്യ ചിത്രം. സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗമാണ് പ്രിയയെ ലോക പ്രശസ്തയാക്കുന്നത്. ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

നവാഗതനായ പി ആര്‍ അരുണ്‍ ആണ് ഫൈനല്‍സ് സംവിധാനം ചെയ്യുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍. 'ഫൈനല്‍സി'ന്റെ കഥയൊരുക്കിയിരിക്കുന്നതും അരുണ്‍ ആണ്. ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിള്‍ താരത്തിന്റെ വേഷമാണ് ചിത്രത്തില്‍ രജിഷ കൈകാര്യം ചെയ്യുന്നത്. ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. നിരഞ്ജ് ആണ് നായകന്‍.

സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ശ്രദ്ധേയമായ രു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മണിയന്‍ പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ മുന്‍പ് രജിഷയെ നായികയാക്കി ഒരു നാടകവും സംവിധാനം ചെയ്തിരുന്നു.'ഹാന്‍ഡ് ഓഫ് ഗോഡ്' എന്ന പേരില്‍ അരങ്ങിലെത്തിയ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com