ആരോ ഒരാളല്ല, മൈ 'ബിഗ് ബ്രദര്‍'; ത്രസിപ്പിച്ച് ട്രെയിലര്‍ 

രു സാധാരണ മനുഷ്യന്റെ അസാധാരണ ഭൂതകാലം എന്ന വിശേഷണത്തോടെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്
ആരോ ഒരാളല്ല, മൈ 'ബിഗ് ബ്രദര്‍'; ത്രസിപ്പിച്ച് ട്രെയിലര്‍ 
Updated on
1 min read

മോഹന്‍ലാൽ നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമ ബിഗ് ബ്രദറിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ഭൂതകാലം എന്ന വിശേഷണത്തോടെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ആക്‌ഷനും ത്രില്ലറും നിറഞ്ഞ തികഞ്ഞ എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.  

സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. വിഷ്ണുവായി അനൂപ് മേനോനും മനുവായി സര്‍ജാനോ ഖാലിദും അഭിനയിക്കുന്നു. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാന്‍, ചേതന്‍ ഹന്‍സ് രാജ്, ആസിഫ് ബസ്റ, ആവാന്‍ ചൗധരി എന്നിവരും അഭിനയിക്കുന്നുണ്ട്.

സിദ്ദിഖ് സംവിധാനവും തിരകഥയും ഒരുക്കുന്ന ചിത്രം ഷാമാൻ ഇന്റർനാഷനലിന്റെ ബാനറില്‍  സിദ്ധിഖ്,ഷാജി ന്യൂയോർക്ക്,മനു ന്യൂയോർക്ക്,ജെൻസോ ജോസ്,വെെശാഖ് രാജൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

മിര്‍ണ മേനോന്‍, ഹണി റോസ്, അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സർജോനാ ഖാലിദ്, സിദ്ധിഖ്, ദേവന്‍, ടിനി ടോം, ഇർഷാദ്, ഷാജു ശ്രീധര്‍, ജനാർദ്ദനൻ, ദിനേശ് പണിക്കര്‍, മുകുന്ദന്‍, മജീദ്, അപ്പ ഹാജ, നിർമ്മൽ പാലാഴി, അബു സലീം, ജയപ്രകാശ്, സുധി കൊല്ലം, ശംഭൂ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.   

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com