'ഇങ്ങനെയുള്ള ഡ്രസ്സിടാൻ ഉളുപ്പുണ്ടോ?'; ഇന്ദ്രജിത്തിന്റെ മകളോട് വിമർശകൻ; മറുപടി നൽകി പ്രാർത്ഥന

പ്രാർത്ഥന തന്റെ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിനു താഴെയും സൈബർ ആക്രമണമുണ്ടായി
'ഇങ്ങനെയുള്ള ഡ്രസ്സിടാൻ ഉളുപ്പുണ്ടോ?'; ഇന്ദ്രജിത്തിന്റെ മകളോട് വിമർശകൻ; മറുപടി നൽകി പ്രാർത്ഥന
Updated on
1 min read

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരപുത്രിയാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. സ്റ്റൈലിഷ് വേഷങ്ങളിലുള്ള നിരവധി ചിത്രങ്ങൾ പ്രാർത്ഥന പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം മക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇന്ദ്രജിത്ത് പങ്കുവെച്ചിരുന്നു. എന്നാൽ അതിനു താഴെ താരത്തെയും മക്കളെയും മര്യാദ പഠിപ്പിക്കാൻ എത്തിയവർ നിരവധിയായിരുന്നു. അതിനു പിന്നാലെ പ്രാർത്ഥന തന്റെ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിനു താഴെയും സൈബർ ആക്രമണമുണ്ടായി. അത്തരത്തിൽ വിമർശനം ഉയർത്തിയ ഒരാൾക്ക് പ്രാർത്ഥന നൽകിയ മറുപടിയാണ് ഹിറ്റാവുന്നത്.

താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമർശനം. ഓഫ് ഷോൾഡർ ക്രോപ് ടോപ്പും റിപ്പ്ഡ് ജീൻസും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള ചിരിപ്പടങ്ങളാണ് പ്രാർത്ഥന പങ്കുവെച്ചത്. എന്നാൽ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഉളുപ്പുണ്ടോ എന്നായിരുന്നു ഒരു സൈബർ ആങ്ങളയുടെ ചോദ്യം. അതിന് മറുപടിയുമായി പ്രാർത്ഥന എത്തി. ഇല്ല എന്നായിരുന്നു മറുപടി. അതിനു പിന്നാലെ പ്രാർത്ഥനയ്ക്ക് പിന്തുണയുമായി നിരവധി പേർ എത്തി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prarthana (@prarthanaindrajith) on

നേരത്തെ ഇന്ദ്രജിത്ത് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മക്കളെ മര്യാദയ്ക്ക് വസ്ത്രം ധരിപ്പിക്കണം എന്നു പറഞ്ഞുകൊണ്ട് നിരവധി പേർ എത്തിയിരുന്നു. അടുത്തിടെയാണ് താരങ്ങൾക്ക് നേരെ സൈബർ ആക്രമണം രൂക്ഷമാണ്. അനശ്വര രാജന് നേരെയുണ്ടായ ആക്രമണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ താരങ്ങള്‍ മാത്രമല്ല അവരുടെ മക്കളും ഇത്തരം സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ടെന്നതിന് തെളിവാണ് പ്രാർത്ഥനയുടെ നേരെ വരുന്ന കമന്റുകൾ. കുട്ടികളെ പോലും വെറുതെ വിടാത്ത സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികള്‍ വേണമെന്നാണ് താരങ്ങളും ആവശ്യപ്പെടുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Indrajith Sukumaran (@indrajith_s) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com