ഇതിപ്പൊ പുരുഷനാണ് ചെയ്തിരുന്നെങ്കില്‍ എന്താകുമായേനേ...

ടിവി ഹോസ്റ്റ് എല്ലന്‍ ഡെജനേഴ്‌സ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്.
ഇതിപ്പൊ പുരുഷനാണ് ചെയ്തിരുന്നെങ്കില്‍ എന്താകുമായേനേ...
Updated on
2 min read

ടിവി ഹോസ്റ്റ് എല്ലന്‍ ഡെജനേഴ്‌സ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. ഗായികയായ കാറ്റി പെറിയോടുള്ള ചിത്രമാണ് വിമര്‍ശകര്‍ക്ക് ആയുധമായിത്തീര്‍ന്നത്. കഴിഞ്ഞ ഒക്ടോബര്‍ 25ന് പെറിയുടെ ജന്‍മദിനമായിരുന്നു. ആശംസകളര്‍പ്പിച്ച് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് അങ്ങനെ കുഴപ്പൊമൊന്നും കാണാനില്ലെങ്കിലും അതിന്റെ കാപ്ഷന്‍ വിമര്‍ശകര്‍ക്ക്, പ്രത്യേകിച്ചും പുരുഷന്‍മാര്‍ക്ക് അത്ര പിടിച്ചിട്ടില്ല.

ഹാപ്പി ബര്‍ത്ത്‌ഡേ, കാറ്റി പെറി, ഇറ്റ്‌സ് ടൈം ടു ബ്രിങ് ഔട്ട് ദി ബിഗ് ബലൂണ്‍സ് എന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പമുള്ള കാപ്ഷന്‍. വിഷയം എന്തെന്ന് വെച്ചാല്‍ ചിത്രത്തില്‍ കാറ്റിയുടെ മാറിടത്തിലേക്ക് നോക്കി അതിശയിച്ചാണ് എല്ലന്റെ നില്‍പ്. കാപ്ഷനും ഫോട്ടോയും കൂടെയായപ്പോള്‍ വിമര്‍ശകര്‍ക്ക് ആകെ പ്രശ്‌നമായി. ഇതിപ്പോള്‍ ഒരാണാണ് ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നാണ് ആളുകള്‍ ചോദിക്കുന്നത്. 

'ഒരു പുരുഷനാണ് ഈ തമാശ ചെയ്തിരുന്നെങ്കില്‍ എലന്‍ അയാളെ സെക്‌സിസ്റ്റ് പിഗ് എന്ന് വിളിക്കുമായിരുന്നില്ലേ.' എന്നാണ് ടിവി ഹോസ്റ്റ് ആയ പിയേഴ്‌സ് മോര്‍ഗാന്‍ ട്വീറ്റ് ചെയ്തത്. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിറകെ ഹോളിവുഡില്‍ നിന്നും നിരവധി ആളുകളാണ് ഇത്തരത്തിലുള്ള ട്വീറ്റുകളുമായി രംഗത്തെത്തിയത്. 

നിരവധി സ്ത്രീകളുമായുള്ള ലൈംഗിക പീഡന ആരോപണത്തെക്കുറിച്ച് അടുത്തിടെ ആരോപണം ഉന്നയിച്ച ഹോളിവുഡ് സ്റ്റുഡിയോ ബോസ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ എലന്‍ ശക്തമായാണ് പ്രതികരിച്ചിരുന്നത്. 'ലൈംഗിക അതിക്രമം എന്നത് ആണിന്റെയോ പെണ്ണിന്റെയോ പ്രശ്‌നമല്ല. അത് വ്യക്തികളുടെ പ്രശ്‌നമാണ്. സിനിമാ മേഖല, രാഷ്ട്രീയ മേഖല, ജോലിസ്ഥലം, വീട് അങ്ങനെ എവിടെ വേണമെങ്കിലും സംഭവിക്കാം..' എലന്‍ തന്റെ അഭിപ്രായം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mammootty, VD Satheesan
Beena Antony
Samyuktha Varma
Bill Wyman and Mandy Smith
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com