''ഇതെനിക്ക് ചേരുമോയെന്നായിരുന്നു പേടി''; വിവാദമായ പച്ച വസ്ത്രത്തെക്കുറിച്ച് തമന്ന, വീഡിയോ

ഇപ്പോള്‍ തന്റെ വ്യത്യസ്തമായ വേഷവിധാനത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
''ഇതെനിക്ക് ചേരുമോയെന്നായിരുന്നു പേടി''; വിവാദമായ പച്ച വസ്ത്രത്തെക്കുറിച്ച് തമന്ന, വീഡിയോ
Updated on
1 min read

തെന്നിന്ത്യന്‍ താരസുന്ദരി തമന്നയും വിശാലും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് 'ആക്ഷന്‍'. ഇതിലെ ഒരു വീഡിയോ ഗാനത്തില്‍ തമന്ന ധരിച്ച ഒരു വസ്ത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വളരെ മോശം അടിക്കുറിപ്പുകളോടെയാണ് ചിത്രം വാട്‌സ്ആപ്‌, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്. താരത്തിനെതിരെ നിരവധി അശ്ലീല പരാമര്‍ശങ്ങളാണ് കമന്റുകളിലെല്ലാം.

പച്ച നിറമുളള ഗ്രീന്‍ ബോഡിസ്യൂട്ട് ആയിരുന്നു നടി ധരിച്ചിരുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് ഈ വസ്ത്രവുമായി വന്‍ ഗ്ലാമറില്‍ നടി എത്തിയത്. ഇപ്പോള്‍ തന്റെ വ്യത്യസ്തമായ വേഷവിധാനത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ഇതാദ്യമായാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നതെന്നും അതില്‍ ആശങ്ക ഉണ്ടായിരുന്നെന്നും തമന്ന പറയുന്നു. ഇത്തരത്തിലുള്ള വസ്ത്രം ധരിക്കാനുള്ള ശരീരം തനിക്കുണ്ടോ എന്നായിരുന്നു തന്റെ സംശയമമെന്നും താരം വ്യക്തമാക്കി. 

'സത്യം പറഞ്ഞാല്‍ ഇത് ധരിക്കാന്‍ വലിയ ആത്മവിശ്വാസമൊന്നും എനിക്ക് ഇല്ലായിരുന്നു. ഇത്തരം വസ്ത്രങ്ങള്‍ക്ക് പ്രത്യേക ശരീരം തന്നെ ആവശ്യമാണ്. ഇതിനായി ഞാന്‍ ഡയറ്റ് ചെയ്ത് കുറേ ഭാരം കുറയ്ക്കുകയുണ്ടായി. അതിനു ശേഷമാണ് ഈ വസ്ത്രം ധരിച്ചത്.  നോര്‍മല്‍ സൈസില്‍ ആയിരുന്നെങ്കില്‍ ഇതെനിക്ക് ചേരില്ലായിരുന്നു.'- തമന്ന പറഞ്ഞു.

അതേസമയം ഗ്ലാമര്‍ വസ്ത്രങ്ങള്‍ക്കു നിബന്ധനകളൊന്നുമില്ലെങ്കിലും ലിപ്‌ലോക്കുകളുടെ കാര്യത്തില്‍ നോ പറയുന്ന താരമാണ് തമന്ന. തെന്നിന്ത്യയില്‍ ലിപ്‌ലോക്കുകള്‍ക്ക് നോ പറയുന്ന ചുരുക്കം നടിമാരില്‍ ഒരാളാണ് തമന്ന. കരാര്‍ ഒപ്പിടുന്ന സിനിമയില്‍ തന്നെ നടി പ്രത്യേകം ഇത് എഴുതി ചേര്‍ക്കുകയും ചെയ്യും. കരിയറിന്റെ തുടക്കകാലം മുതല്‍ ഇതേ രീതിയാണ് നടി പിന്തുടരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com