'ഇത്തവണയും ഭാരതാംബയാകുന്നുണ്ട്, ആരും രാഷ്ട്രീയം കാണരുത്': അനുശ്രീ (വിഡിയോ) 

ഭാരതാംബയായി ഒരുങ്ങിനിന്നുകൊണ്ടാണ് അനുശ്രീ വിഡിയോയില്‍ സംസാരിക്കുന്നത്
'ഇത്തവണയും ഭാരതാംബയാകുന്നുണ്ട്, ആരും രാഷ്ട്രീയം കാണരുത്': അനുശ്രീ (വിഡിയോ) 
Updated on
1 min read

ലയാളികളുടെ പ്രിയ നായിക അനുശ്രീയുടെ വിഡിയോയാണ് സമൂ​ഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് ഭാരതാംബയാകുന്ന വിശേഷം പങ്കുവച്ചുകൊണ്ടുള്ളതാണ് വിഡിയോ. കഴിഞ്ഞവർഷം ഏറെ വിവാദമായ ഒന്നായതുകൊണ്ടുതന്നെ ഇക്കുറി നേരത്തെ അറിയിച്ചാണ് അനുശ്രീ ഭാരതാംബയാകുന്നത്. 

ഭാരതാംബയായി ഒരുങ്ങിനിന്നുകൊണ്ടാണ് അനുശ്രീ വിഡിയോയില്‍ സംസാരിക്കുന്നത്. ഈ വര്‍ഷവും നാട്ടിലുണ്ടായിരുന്നതുകൊണ്ട് ഭാരതാംബയായി വേഷമിടുന്നുണ്ടെന്നും ഇത് ഒരിക്കലും ഒരു രാഷ്ട്രീയ ചിന്തയില്‍ ചെയ്യുന്ന കാര്യമല്ലെന്നും താരം പറഞ്ഞു.

"ഈ നാട്ടില്‍ ജനിച്ചുവളര്‍ന്ന ഒരാളാണ് ഞാന്‍. പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും ശ്രീകൃഷ്ണജയന്തി എന്ന് പറയുന്നത് ഞങ്ങള്‍ നാട്ടുകാരെല്ലാം ചേര്‍ന്ന് ഒന്നിച്ചാഘോഷിക്കുന്ന ഒന്നാണ്. അങ്ങനെമാത്രമേ ഞാന്‍ കണ്ടിട്ടൊള്ളു. അമ്മമാരൊക്കെ അവരുടെ മക്കളെ മത്സരിച്ച രാധയും കൃഷ്ണനും ഒക്കെ ആക്കുന്നത് കണ്ടാണ് ഞങ്ങള്‍ വളര്‍ന്നിട്ടുള്ളത്. അതുകൊണ്ട് മാത്രമാണ് ഈ ഒരു ആഘോഷത്തില്‍ ഞാന്‍ പങ്കാളിയാകുന്നത്. ഒരു രാഷ്ട്രീയത്തിന്റെയോ ഒന്നിന്റെയും പേരില്‍ ആരും കമന്റ് ഒന്നും ഇടാന്‍ പാടില്ല", അനുശ്രീ വിഡിയോയില്‍ പറയുന്നു.  

ഞാന്‍ ഒരുങ്ങിയ വര്‍ഷമാണ് ഇതിനൊക്കെ രാഷ്ട്രീയ ചിന്തകള്‍ ഉണ്ടെന്ന് ഞാന്‍ കേട്ടത് പോലും. ശ്രീകൃഷ്ണജയന്തി എന്നല്ല ക്രിസ്തുമസ് ആണെങ്കിലും വേറെ എന്ത് ആഘോഷമാണെങ്കിലും ഞങ്ങള്‍ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്. കരോളിനൊക്കെ പോകാറുണ്ട്. എല്ലാവരുടെയും പരിപാടികള്‍ക്കും ഞങ്ങള്‍ പോവാറുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും പോസറ്റീവ് സൈഡും മാത്രേ എനിക്കിതില്‍ ആവശ്യമുള്ളൂ. അല്ലാതെ ഒരു രാഷ്ട്രീയ ചിന്തയും പറയരുത്. 

ഘോഷയാത്രയിൽ പങ്കെടുക്കുന്നതിന്റെ ലൈവ് വിഡിയോയും അനുശ്രി പങ്കുവച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com