'ഇനി താലികെട്ടും നടത്തുന്നില്ല'; വിവാഹം മാറ്റിവെക്കുന്നുവെന്ന് ഉത്തര ഉണ്ണി

സ്ഥിതി​ഗതികൾ സാധാരണ നിലയിൽ ആയതിന് ശേഷമാണ് വിവാഹം നടത്തുകയൊള്ളൂ എന്നാണ് താരം പറയുന്നത്
'ഇനി താലികെട്ടും നടത്തുന്നില്ല'; വിവാഹം മാറ്റിവെക്കുന്നുവെന്ന് ഉത്തര ഉണ്ണി
Updated on: 
1 min read

നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം പൂർണമായി മാറ്റിവെച്ചു. കൊറോണ പടർന്നു പിടിച്ച പശ്ചാത്തലത്തിൽ വിവാഹം താലികെട്ട് മാത്രമായി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങളെല്ലാം അടച്ചിട്ടതോടെ അത് മാറ്റുകയായിരുന്നു. സ്ഥിതി​ഗതികൾ സാധാരണ നിലയിൽ ആയതിന് ശേഷമാണ് വിവാഹം നടത്തുകയൊള്ളൂ എന്നാണ് താരം പറയുന്നത്.

ഈ മാസമാണ് ഉത്തരയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. കൊറോണയെത്തുടർന്ന് റിസപ്ഷൻ ഒഴിവാക്കി തീരുമാനിച്ചുറപ്പിച്ചിരുന്ന ദിവസത്തില്‍ തന്നെ പരമ്പരാഗത ആചാര പ്രകാരമുള്ള താലികെട്ട് നടത്താൻ തീരുമാനിച്ചു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അമ്പലത്തിൽ വച്ച് വിവാഹം നടത്താനാകില്ല. കാര്യങ്ങൾ പഴയപടിയാകുന്നത് വരെ കാത്തിരിക്കുന്നു. അതിനാൽ ആ​ഗസ്റ്റ് മാസത്തിലായിരിക്കും വിവാഹം നടക്കുക- ഉത്തര പറയുന്നു.

ബാംഗളൂരുവില്‍ ഐടി സ്ഥാപനം നടത്തുന്ന നിതേഷ് നായരാണ് ഉത്തരയുടെ വരന്‍. ജനുവരി 14നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നടി ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
വെച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER