ഈ ആഡംബരവാഹനവും ദീലീപ് സ്വന്തമാക്കി; താക്കോല്‍ ഏറ്റുവാങ്ങിയത് അമ്മ

ആഡംബരവാഹനമായ ബിഎംഡബ്യൂ 7 സീരീസ് ആണ് താരം ഇപ്പോള്‍ സ്വന്തമാക്കിയത്
ഈ ആഡംബരവാഹനവും ദീലീപ് സ്വന്തമാക്കി; താക്കോല്‍ ഏറ്റുവാങ്ങിയത് അമ്മ
Updated on
1 min read

വിവാദങ്ങള്‍ക്കും പുതിയ സിനിമായാത്രകള്‍ക്കുമിടയില്‍ തന്റെ പ്രിയപ്പെട്ട വാഹനം സ്വന്തമാക്കി ദിലീപ്. ആഡംബരവാഹനമായ ബിഎംഡബ്യൂ 7 സീരീസ് ആണ് താരം ഇപ്പോള്‍ സ്വന്തമാക്കിയത്. ദിലീപും അമ്മയും ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. 

ഫ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ദിലീപ് ഇപ്പോള്‍.  ഉടന്‍ തീയറ്ററിലെത്തുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.  ബി. ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്‌ചേര്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്‌ചേര്‍സിന്റെ അരങ്ങേറ്റ ചിത്രമാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com