ഉറ്റസുഹൃത്തിന്റെ വിവാഹത്തില്‍ തിളങ്ങി ദീപിക; ദീപ്‌വീര്‍ വിവാഹാഘോഷങ്ങളെ ഓര്‍മ്മിപ്പിച്ച് സാരി 

സുഹൃത്ത് വിവാഹചടങ്ങുകള്‍ക്കായി നടന്നുനീങ്ങുന്നത് നോക്കിനില്‍ക്കുന്ന ദീപികയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക
ഉറ്റസുഹൃത്തിന്റെ വിവാഹത്തില്‍ തിളങ്ങി ദീപിക; ദീപ്‌വീര്‍ വിവാഹാഘോഷങ്ങളെ ഓര്‍മ്മിപ്പിച്ച് സാരി 
Updated on
1 min read

ന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഉര്‍വശി കെശ്വാണിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ബംഗളൂരുവിലാണ് ബോളിവുഡ്‌ നടി ദീപിക പദുക്കോണ്‍. താരം വിവാഹചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ഉര്‍വശി വിവാഹചടങ്ങുകള്‍ക്കായി നടന്നുനീങ്ങുന്നത് നോക്കിനില്‍ക്കുന്ന ദീപികയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. സഹോദരി അനിഷ പദുക്കോണും താരത്തോടൊപ്പമുണ്ട്. 

സ്വര്‍ണ്ണ നിറത്തിലുള്ള സാരിയാണ് ദീപികയുടെ വേഷം. കഴുത്തില്‍ ഒട്ടികിടക്കുന്ന ചോക്കര്‍ ആണ് ആഭരണം. സ്വന്തം വിവാഹസത്കാരത്തിന്റെ ലുക്കിന് സമാനമാണ് താരത്തിന്റെ ഈ ലുക്കും എന്നാണ് ആരാധകരുടെ അഭിപ്രായം. 

ഉര്‍വശിയുടെ വിവാഹസത്കാരത്തിലും താരം പങ്കെടുത്തിരുന്നു. കറിപ്പ് നിറത്തിലുള്ള ലഹങ്കയായിരുന്നു വേഷം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com