'എത്ര പെട്ടെന്നാണ് ശ്രീദേവി നിങ്ങള്‍ക്ക് വെറും ശരീരമായി മാറിയത്'; മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഋഷി കപൂര്‍

ശ്രീദേവിയുടെ മരണത്തേക്കുറിച്ചുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് അദ്ദേഹത്തെ ദേഷ്യത്തിലാക്കിയിരിക്കുകയാണ്
'എത്ര പെട്ടെന്നാണ് ശ്രീദേവി നിങ്ങള്‍ക്ക് വെറും ശരീരമായി മാറിയത്'; മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഋഷി കപൂര്‍
Updated on
1 min read

ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ മരണമേല്‍പ്പിച്ച ആഘാതത്തിലാണ് രാജ്യം. അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് പുറത്തുകടക്കാന്‍ ബോളിവുഡ് താരങ്ങള്‍ക്കും മറ്റ് മേഖലയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ക്കുമായിട്ടില്ല. നടന വിസ്മയത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയ നിറയെ.

രജനീകാന്ത്, കമലഹാസല്‍, അമിതാബ് ബച്ചന്‍, അനില്‍ കപൂര്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ശ്രീദേവിയുടെ നായകന്മാരെല്ലാം ശ്രീദേവിയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി. ബോളിവുഡ് താരം ഋഷി കപൂറും തന്റെ പ്രീയപ്പെട്ട നായികയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. ചാന്ദിനി എന്നന്നേക്കുമായി ഇല്ലാതായതിന്റെ ഞെട്ടലിലായിരുന്നു അദ്ദേഹം. ചാന്ദിനി, നഗിന എന്നീ ചിത്രങ്ങളിലാണ് ശ്രീദേവി ഋഷി കപൂറിനൊപ്പം അഭിനയിച്ചിട്ടുള്ളത്. 

ശ്രീദേവിയുടെ മരണം അറിഞ്ഞ് ഉടനെയായിരുന്നു ഈ ട്വീറ്റ്. എന്നാല്‍ ശ്രീദേവിയുടെ മരണത്തേക്കുറിച്ചുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് അദ്ദേഹത്തെ ദേഷ്യത്തിലാക്കിയിരിക്കുകയാണ്. മാധ്യമങ്ങള്‍ക്കെതിരേ വളരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. എങ്ങനെയാണ് ഇത്ര പെട്ടെന്ന് ശ്രീദേവി ഒരു ശരീരമായി മാറിയതെന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ ചോദിച്ചു. രാത്രിയില്‍ ശരീരം മുംബൈയിലേക്ക് കൊണ്ടുവരുമെന്നാണ് എല്ലാ ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്ങനെയാണ് പെട്ടെന്ന് ഒരാളുടെ വ്യക്തിത്വം നഷ്ടപ്പെട്ട് അവര്‍ വെറും ശരീരമായി മാറിയത്? ഋഷി കപൂര്‍ ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com