'എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും'; പേടിച്ച് ഓടില്ലെന്ന് പാര്‍വതി

'തനിക്കെതിരെ വന്ന ആക്രമണങ്ങളേക്കാള്‍ തന്നെ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്'
'എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും'; പേടിച്ച് ഓടില്ലെന്ന് പാര്‍വതി
Updated on
1 min read

മ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന് സോഷ്യല്‍ മീഡിയയില്‍ നടി പാര്‍വതി വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. എന്നാല്‍ എന്ത് സംഭവിച്ചാലും താന്‍ പറയാനുള്ളത് പറയുമെന്നാണ് പാര്‍വതി പറയുന്നത്. നിലപാടുകള്‍ വ്യക്തമാക്കുന്നതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ തന്നില്ലെങ്കില്‍ സ്വന്തമായി സിനിമ എടുക്കുമെന്നും നടി വ്യക്തമാക്കി. പ്രമുഖ ജീന്‍സ് നിര്‍മാതാക്കളായ ലെവിസിന്റെ ഐ ഷേപ്പ് മൈ വേള്‍ഡ് എന്ന ടോക് ഷോയിലാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്. 

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പാര്‍വതി നടത്തിയ കസബയെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരിതെളിച്ചത്. തുടര്‍ന്ന് മാസങ്ങളോളം നടി സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെട്ടു. ഇപ്പോഴും ഇത് തുടരുമ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍വതി. 

'ഞാനല്ല ആദ്യമായി ആ സിനിമയെ വിമര്‍ശിച്ചത്. തനിക്ക് മുന്‍പും ഒരുപാട് പേര്‍ വിമര്‍ശിച്ചിരുന്നു. അന്ന് തനിക്കെതിരെ വന്ന ആക്രമണങ്ങളേക്കാള്‍ തന്നെ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്. പുരുഷന്‍ അടിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു. കമന്റുകള്‍ വായിച്ചതിനു ശേഷം താന്‍ എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.' പാര്‍വതി പറഞ്ഞു.

ഈ പ്രശ്‌നത്തിന് ശേഷം ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കാന്‍ പലരും തന്നെ ഉപദേശിച്ചിരുന്നു. സിനിമയില്‍ എനിക്കെതിരേ ഒരു ലോബി തന്നെയുണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നാണ് പാര്‍വതി വ്യക്തമാക്കി. 'സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും.' താരം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com