'എന്റെ അമ്മയ്ക്ക് വളരെ ഇഷ്ടപ്പെട്ടു, ഈ ചിത്രം എടുത്ത ആള്‍ക്ക് നന്ദി'; ഫോട്ടോ പോസ്റ്റ് ചെയ്ത് മഡോണ

നടന്‍ വിഷ്ണു ജി രാഘവിന്റെ വിവാഹ ചടങ്ങിനെത്തിയപ്പോള്‍ ആരോ എടുത്ത ചിത്രമാണിത്
'എന്റെ അമ്മയ്ക്ക് വളരെ ഇഷ്ടപ്പെട്ടു, ഈ ചിത്രം എടുത്ത ആള്‍ക്ക് നന്ദി'; ഫോട്ടോ പോസ്റ്റ് ചെയ്ത് മഡോണ
Updated on: 
1 min read

ഇന്‍സ്റ്റഗ്രാമില്‍ നടി മഡോണ സെബാസ്റ്റിയന്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. നടിയുടെ ഫോട്ടോ എടുത്ത വ്യക്തിക്ക് പിന്നാലെയാണ് എല്ലാവരും. പക്ഷേ അരാണ് ആ ഫോട്ടോ എടുത്തതെന്ന് താരത്തിന് പോലും അറിയില്ല. നടി അറിയാതെ എടുത്ത ചിത്രമാണിത്. ഇത് അമ്മയ്ക്ക് വളരെ അധികം ഇഷ്ടമായെന്ന് പറഞ്ഞാണ് താരം ഇന്‍സ്റ്റയില്‍ ഫോട്ടോ ഷെയര്‍ചെയ്തിരിക്കുന്നത്. 

ഈ ഫോട്ടോ എടുത്ത ആള്‍ക്ക് നന്ദി. എന്റെ അമ്മയ്ക്ക് ഈ ചിത്രം വളരെ ഇഷ്ടപ്പെട്ടു' എന്ന കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടന്‍ വിഷ്ണു ജി രാഘവിന്റെ വിവാഹ ചടങ്ങിനെത്തിയപ്പോള്‍ ആരോ എടുത്ത ചിത്രമാണിത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. താരത്തിന്റെ സൗന്ദര്യത്തേയും ഫോട്ടോയും ഭംഗിയേയും പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് എത്തുന്നത്. 

നിവിന്‍ പോളി നായകനായെത്തിയ പ്രേമത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. മലയാളത്തില്‍ അധികം സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും തമിഴിലും തെലുങ്കിലും താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോള്‍ കന്നഡയിലേക്ക് അരങ്ങേറാനുള്ള തയാറെടുപ്പിലാണ് താരം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER