'എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടെല്ലോ !, വിശേഷം പങ്കുവെച്ച് അമ്പിളിദേവി, അമ്മ വയറില്‍ മുഖം ചേര്‍ത്ത് മകന്‍

'എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടെല്ലോ ! ദൈവം എനിക്കുതന്ന സമ്മാനം !
'എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടെല്ലോ !, വിശേഷം പങ്കുവെച്ച് അമ്പിളിദേവി, അമ്മ വയറില്‍ മുഖം ചേര്‍ത്ത് മകന്‍
Updated on
1 min read

നടി അമ്പിളിദേവി വീണ്ടും അമ്മയാകുന്നു. താൻ ഗർഭിണിയാണെന്ന വിവരം അമ്പിളി തന്നെയാണ് ഫെയ്​സ്ബുക്കിലൂടെ പങ്കുവച്ചത്. നടൻ ആദിത്യൻ ജയനാണ് അമ്പിളിയുടെ ഭർത്താവ്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. അമ്പിളിയുടെ രണ്ടാം വിവാഹമാണ്.  ആദ്യ ഭർത്താവിൽ അമ്പിളിക്ക് ഒരു മകനുണ്ട്. അമർനാഥ് എന്ന അപ്പു.

ഭർത്താവ് ആദിത്യൻ ജയനും മകനുമൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷു ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിലാണ് അമ്പിളി തന്റെ വിശേഷം പങ്കുവച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

'എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടെല്ലോ !
ദൈവം എനിക്കുതന്ന
സമ്മാനം !
ഇന്നുമുതൽ എന്റെ 
കുഞ്ഞുവാവയ്ക്കായുളള 
കാത്തിരുപ്പ് !
എനിക്കും എന്റമ്മയ്ക്കും
അച്ഛനും ഞങ്ങടെ 
ഉണ്ണിവാവയ്ക്കും വേണ്ടി
എല്ലാരും പ്രാർത്ഥിക്കണേ...

ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ'-അമ്പിളി ദേവി കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com