'എന്റെ എല്ലാ മണ്ടത്തരങ്ങളും മിണ്ടാതെ കണ്ടിരിക്കും, ഒന്നും നടക്കാതെ വരുമ്പോൾ അഞ്ച് മിനിറ്റ് സംസാരം'; അച്ഛനെക്കുറിച്ച് രഞ്ജിനി ജോസ്

അച്ഛൻ ഇല്ലായിരുന്നെങ്കൽ ഞാൻ എന്തായി തീരുമായിരുന്നുവെന്ന് എനിക്കറിയില്ലെന്നും താരം പറയുന്നത്
'എന്റെ എല്ലാ മണ്ടത്തരങ്ങളും മിണ്ടാതെ കണ്ടിരിക്കും, ഒന്നും നടക്കാതെ വരുമ്പോൾ അഞ്ച് മിനിറ്റ് സംസാരം'; അച്ഛനെക്കുറിച്ച് രഞ്ജിനി ജോസ്
Updated on
1 min read

ച്ഛന്റെ പിറന്നാളിന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ​ഗായിക രഞ്ജിന് ജോസ്. തന്റെ ജീവിതത്തിലെ പുരുഷനും ഊർജ്ജവുമാണ് അച്ഛൻ എന്നാണ് താരം കുറിച്ചിരിക്കുന്നത്. അച്ഛൻ ഇല്ലായിരുന്നെങ്കൽ ഞാൻ എന്തായി തീരുമായിരുന്നുവെന്ന് എനിക്കറിയില്ലെന്നും താരം പറയുന്നത്. താൻ ചെയ്ത മണ്ടത്തരങ്ങൾ നിശബ്ദനായി കണ്ടിരുന്ന് അവസാനം തന്നോട് സമാധാനത്തോടെ സംസാരിക്കുമ്പോഴായിരിക്കും തനിക്ക് കാര്യങ്ങൾ മനസിലാവുക. താനും അമ്മയും പൊട്ടിത്തെറിക്കുമ്പോഴും അച്ഛൻ സമാധാനത്തോടെയിരിക്കും എന്നും രഞ്ജിനി കൂട്ടിച്ചേർക്കുന്നു. അച്ഛൻ ബാബു ജോസിനൊപ്പമുള്ള യാത്ര ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. 

രഞ്ജിനിയുടെ കുറിപ്പ് വായിക്കം

‘എന്റെ ജീവിതത്തിലെ പുരുഷൻ. യാത്രകളിലെ സ്ഥിരം പങ്കാളി, എന്റെ ഊർജം. ഞാൻ അശാന്തയാകുമ്പോഴും ശാന്തമായി നിലകൊള്ളുന്നയാൾ. എന്റെ മാർ​ഗനിർദേശി, എന്റെ സമാധാനത്തിന്റെ പ്രതീകം,  എന്റെ സുന്ദരൻ.  അച്ഛൻ ഇല്ലായിരുന്നെങ്കൽ ഞാൻ എന്തായി തീരുമായിരുന്നുവെന്ന് എനിക്കറിയില്ല. ഞാൻ എന്തൊക്കെ മണ്ടത്തരം ചെയ്താലും അച്ഛനതെല്ലാം നിശബ്ദായി കണ്ടിരിക്കും. ഞാൻ വിചാരിക്കുന്ന തരത്തിൽ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ ‍വളരെ സമാധാനത്തോടെ അച്ഛൻ എന്നോട് സംസാരിക്കും. അപ്പോഴാണ് ഞാൻ എന്താണ് ചെയ്തത് എന്ന് മനസിലാകുക. അത് കണ്ട് ഞാൻ പലപ്പോഴും അമ്പരന്നിട്ടുണ്ട്. അച്ഛൻ ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നുവെന്ന് എനിക്കറിയില്ല. ഞാനും അമ്മയും പൊട്ടിത്തെറിച്ചാലും വീട്ടിലെ സമാധാനമാണ് അച്ഛൻ.  ഇന്ന്  എന്റെ അച്ഛന് ഏറ്റവും ശാന്തവും സമാധാനപരവുമായ ജന്മദിനം ഞാൻ ആശംസിക്കുകയാണ്. ഈ ലോക്ഡൗണിന്റെ കഴിയുമ്പോൾ ഇതിനു മുൻപു ചെയ്തിരുന്നതു പോലെ തന്നെ നമ്മൾ ബാഗുകൾ പായ്ക്ക് ചെയ്തു വീണ്ടും യാത്രപോകുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം നിങ്ങളില്ലാതെ എന്റെ ഒരു യാത്രയും പൂർണതയിലേക്കെത്തില്ല അച്ഛാ. ഞാൻ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്കു വാക്കുകൾ കൊണ്ടു പറയാനാവില്ല. ഡാഡിക്ക് എല്ലാവിധ ശാന്തിയും സമാധാനവും ആശംസിക്കുന്നു. പൂർണാരോഗ്യത്തോടെയിരിക്കാൻ സാധിക്കട്ടെ. അച്ഛന്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു തരാൻ ഈ മകൾ ഇവിടെയുണ്ട്’.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com