'എന്റെ ലോകം ഭരിക്കുന്നവള്‍, നിങ്ങള്‍ക്ക് ഇവളെ ബേബി വൈആര്‍ എന്നുവിളിക്കാം'; കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ട് യഷ്

അക്ഷയതൃതീയയിലാണ് തന്റെ ലോകം ഭരിക്കുന്ന കുഞ്ഞു നക്ഷത്രത്തിന്റെ മുഖം ആരാധകര്‍ക്കായി തുറന്നുകാട്ടിയത്
'എന്റെ ലോകം ഭരിക്കുന്നവള്‍, നിങ്ങള്‍ക്ക് ഇവളെ ബേബി വൈആര്‍ എന്നുവിളിക്കാം'; കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ട് യഷ്
Updated on: 
1 min read

കെജിഎഫ് എന്ന ചിത്രമാണ് കന്നടതാരം യഷിനെ തെന്നിന്ത്യയിലെ സൂപ്പര്‍താരമാക്കിയത്. ചിത്രം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ താരത്തിന്റെ ഫാന്‍ പവര്‍ കൂടി. ഇപ്പോള്‍ തന്റെ മകളുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരം. അക്ഷയതൃതീയയിലാണ് തന്റെ ലോകം ഭരിക്കുന്ന കുഞ്ഞു നക്ഷത്രത്തിന്റെ മുഖം ആരാധകര്‍ക്കായി തുറന്നുകാട്ടിയത്. യഷിന്റെ ഭാര്യ രാധിക പണ്ഡിറ്റും കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 

'എന്റെ ലോകം ഭരിക്കുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഞങ്ങള്‍ ഇതുവരെ അവള്‍ക്ക് പേരിട്ടിട്ടില്ല, അവളെ തല്‍ക്കാലം ബേബി വൈആര്‍ എന്ന് വിളിക്കാം. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും അവള്‍ക്ക് നല്‍കൂ' എന്ന കുറിപ്പിലാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. 

രാധിക കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മുഖം വ്യക്തമാക്കാത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കുട്ടിയുടെ മുഖം അക്ഷയത്രിതീയ ദിനത്തില്‍ പുറത്തുവിടുമെന്ന കുറിപ്പിനൊപ്പമാണ് യഷിനൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം പുറത്തുവന്നത്. യഷിന് കുഞ്ഞ് ജനിച്ചു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഒരുപാട് ആരാധകരാണ് മുഖം കാണണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. എന്തായാലും കുഞ്ഞ് യഷിനെ കണ്ട് ആരാധകര്‍ സന്തോഷത്തിലാണ്. 

സീരിയലില്‍ നിന്നാണ് യഷും, രാധികയും സിനിമയിലേക്ക് എത്തുന്നത്. മോഗിന മനസ് എന്ന ചിത്രത്തിലൂടെ ഒരുമിച്ചായിരുന്നു ഇവരുടെ സിനിമ പ്രവേശം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. 2016 ലാണ് രാധികയും യഷും വിവാഹിതരാകുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിനാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER