'എന്റെ ശരീരത്തിന് കൊറോണയെ തടയാനുള്ള കഴിവുണ്ട്', ഇനി പുറത്തിറങ്ങി കോവിഡ് വായു ശ്വസിക്കണമെന്ന് മഡോണ; വിഡിയോ

കൊറോണയെ പ്രതിരോധിക്കാനുള്ള ആന്റിബോഡി തന്റെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നാണ് മഡോണ പറഞ്ഞത്
'എന്റെ ശരീരത്തിന് കൊറോണയെ തടയാനുള്ള കഴിവുണ്ട്', ഇനി പുറത്തിറങ്ങി കോവിഡ് വായു ശ്വസിക്കണമെന്ന് മഡോണ; വിഡിയോ
Updated on
1 min read

ലോകം കൊറോണ ഭീതിയിലിരിക്കെ തന്റെ ശരീരത്തിന് വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന അവകാശവാദവുമായി പോപ് ഗായിക മഡോണ. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തുൽ. കൊറോണയെ പ്രതിരോധിക്കാനുള്ള ആന്റിബോഡി തന്റെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നാണ് മഡോണ പറഞ്ഞത്. 

കഴിഞ്ഞ ദിവസം തന്റെ ശരീരത്തില്‍ കൊറോണ വൈറസ് പരിശോധന നടത്തിയെന്നും വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി തന്റെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നുമാണ് ​ഗായിക പറയുന്നത്. കാര്‍ എടുത്ത് പുറത്തു പോവാന്‍ നിശ്ചയിച്ചിരിക്കുകയാണെന്നും കാറിലെ ഗ്ലാസ് വിന്റോ തുറന്നിട്ട് കൊവിഡ് 19 നിറഞ്ഞ വായു ശ്വസിക്കുമെന്നും താരം വ്യക്തമാക്കി. 

 
 
 
 
 
 
 
 
 
 
 
 
 

#staysafe #staysane

A post shared by Madonna (@madonna) on

കൊറോണ വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട സി.ഡി.സി ടെസ്റ്റാണ് ഗായികയുടെ ശരീരത്തില്‍ നടത്തിയത്. വൈറസിനെ പ്രതിരോധിക്കാന്‍ കെല്‍പുള്ള വസ്തുക്കള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടോ എന്നറിയാനാണ് ഈ ടെസ്റ്റ്. എന്നാല്‍ ഈ ദോഷവസ്തുക്കളുടെ സൂചന പ്രതിരോധശേഷിയുണ്ടെന്നതാണോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com