'എന്റെ സിനിമയ്ക്ക് ഇതിലും മനോഹരമായ ലൊക്കേഷന്‍ കിട്ടില്ല'; മൂന്നാറിന്റെ സൗന്ദര്യത്തില്‍ മനം നിറഞ്ഞ് ആമിര്‍ ഖാന്‍ (വിഡിയോ)

ലാല്‍ സിങ് ഛദ്ദയുടെ ചില രംഗങ്ങളാണ് മൂന്നാറില്‍ ഷൂട്ട് ചെയ്യുന്നത്
'എന്റെ സിനിമയ്ക്ക് ഇതിലും മനോഹരമായ ലൊക്കേഷന്‍ കിട്ടില്ല'; മൂന്നാറിന്റെ സൗന്ദര്യത്തില്‍ മനം നിറഞ്ഞ് ആമിര്‍ ഖാന്‍ (വിഡിയോ)
Updated on
1 min read

മൂന്നാര്‍; പുതിയ സിനിമ ലാല്‍ സിങ് ഛദ്ദയുടെ ചിത്രീകരണത്തിനായി ബോളിവുഡ് താരം ആമിര്‍ ഖാന്‍ മൂന്നാറിലെത്തി. ചിത്രത്തിനുവേണ്ടി വളര്‍ത്തിയ നീണ്ട താടിയുമായാണ് താരം എത്തിയത്. മൂന്നാര്‍ ചൊക്കനൂര്‍- വട്ടക്കാട് മലനിരകളുടെ അടിവാരത്തായിരുന്നു ഷൂട്ടിങ്. ഡിസംബര്‍ 14 നാണ് താരം മൂന്നാറില്‍ എത്തിയത്. 

ലാല്‍ സിങ് ഛദ്ദയുടെ ചില രംഗങ്ങളാണ് മൂന്നാറില്‍ ഷൂട്ട് ചെയ്യുന്നത്. മൂന്നാറിന്റെ സൗന്ദര്യത്തില്‍ മനം നിറഞ്ഞാണ് ആമിര്‍ ഖാന്‍ മടങ്ങിയത്. ഇത്ര പെര്‍ഫെക്ടായ ലൊക്കേഷന്‍ തന്റെ സിനിമയ്ക്ക് കിട്ടില്ല എന്നാണ് അമിര്‍ പറഞ്ഞത്. ഷൂട്ടിങ് കാണാനെത്തിയ നാട്ടുകാര്‍ക്കൊപ്പം താരം സെല്‍ഫിയുമെടുത്തു. ഹെലികോപ്റ്ററില്‍ മൂന്നാറില്‍ എത്തിയ സംഘം ഷൂട്ടിങ് പൂര്‍ത്തിയാക്കി 16ന് കൊല്ലത്തേക്ക് പോയി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mazhavil media (@mazhavil.media) on

കൊല്ലത്താണ് ചിത്രത്തിന്റെ മറ്റുചില രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. സിനിമയിലെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് മൂന്നാറില്‍ ചിത്രീകരിച്ചത്. ചെന്നൈ എക്‌സ്പ്രസ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിനായി മുന്‍പ് ഷാരുഖ് ഖാനും മൂന്നാറില്‍ എത്തിയിട്ടുണ്ട്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aamir Khan Fanpage Indonesia (@akfpi) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com