എയര്‍പ്പോര്‍ട്ട് മേക്കപ്പ് റൂമാക്കി കരീന, വിവാഹാഘോഷത്തിന് ഒരുങ്ങുന്ന വിഡിയോ വൈറല്‍ 

ബംഗളൂരുവില്‍ ഒരു ഫാഷന്‍ സ്റ്റോറിന്റെ ഉത്ഘാടനത്തിനായി എത്തിയതായിരുന്നു കരീന
എയര്‍പ്പോര്‍ട്ട് മേക്കപ്പ് റൂമാക്കി കരീന, വിവാഹാഘോഷത്തിന് ഒരുങ്ങുന്ന വിഡിയോ വൈറല്‍ 
Updated on: 
1 min read

എയര്‍പ്പോര്‍ട്ടില്‍ വച്ച് പാട്ട് പാടിയും നൃത്തം ചെയ്തുമൊക്കെ താരങ്ങള്‍ വിഡിയോ പങ്കുവയ്ക്കുന്നത് പതിവാണ്. പക്ഷെ ആദ്യമായായിരിക്കും ഒരു നടി എയര്‍പ്പോര്‍ട്ടിലിരുന്ന് മേക്കപ്പ് ഇടുന്നതും അതിന്റെ വിഡിയോ ആരാധകരുമായി പങ്കുവയ്ക്കുന്നതും. വിമാനത്താവളത്തിലെ ലോഞ്ച് ഏരിയ മേക്കപ്പ് റൂമാക്കി മാറ്റിയിരിക്കുന്നത് മറ്റാരുമല്ല ബോളിവുഡ് നടി കരീന കപൂറാണ്. 

ബംഗളൂരുവില്‍ ഒരു ഫാഷന്‍ സ്റ്റോറിന്റെ ഉത്ഘാടനത്തിനായി എത്തിയതായിരുന്നു കരീന. ബംഗളൂരുവില്‍ ഒരു ദിനം മുഴുവന്‍ ചിലവഴിച്ച കരീനയ്ക്ക് തിരിച്ച് മുംബൈയിലെത്തി ബന്ധുവായ അര്‍മാന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കണമായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരെ വിവാഹാഘോഷത്തിലേക്ക് എത്തേണ്ടതുകൊണ്ടാണ് താരത്തിന് മേക്കപ്പ് എയപ്പോര്‍ട്ടില്‍ തന്നെ ചെയ്യേണ്ടിവന്നത്. 

എയര്‍പ്പോര്‍ട്ടിലിരുന്ന് കരീന ഒരുങ്ങുന്ന വിഡിയോ നടിയുടെ മാനേജറാണ് ആദ്യം പങ്കുവച്ചത്. "മൈ ന്യൂ മേക്കപ്പ്‌റൂം, ദി ബംഗളൂരു എയര്‍പ്പോര്‍ട്ട്" എന്ന് കരീന വിഡിയോയില്‍ പറയുന്നുമുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naina Sawhney (@nainas89) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER