എൻജിനീയറിങ് ബിരുദധാരിയെന്ന് വിശേഷിപ്പിച്ച് ടീച്ചർ; 'നുണ, ഞാൻ വെറും പന്ത്രണ്ടാം ക്ലാസ്' എന്ന് പൃഥ്വി (വിഡിയോ)‌ 

എൻജിനീയറിങ് ബിരുദധാരിയെന്ന് വിശേഷിപ്പിച്ച് ടീച്ചർ; 'നുണ, ഞാൻ വെറും പന്ത്രണ്ടാം ക്ലാസ്' എന്ന് പൃഥ്വി (വിഡിയോ)‌ 

താരം അടുത്തിടെ നടത്തിയ ഒരു പ്രസം​ഗത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്
Published on



പൊതുവേദിയിൽ നടൻ പൃഥ്വിരാജ് നടത്തുന്ന പ്രസം​ഗങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം അടുത്തിടെ നടത്തിയ ഒരു പ്രസം​ഗത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

ജീൻ പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ ചിത്രീകരണം നടന്ന സ്കൂളിലായിരുന്നു പൃഥ്വിയുടെ പ്രസം​ഗം. ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന ചെറിയൊരു സ്കൂളായിരുന്നു ചിത്രത്തിൻരെ ലൊക്കേഷൻ. ഇവിടെ ചിത്രീകരണം നടന്ന അതേ ദിവസം തന്നെയാണ് ആർട്ട്സ് ഡേ പരിപാടിയും നടന്നത്. പ‌ൃഥ്വി ചടങ്ങിൽ മുഖ്യാതിഥിയായി എത്തുകയായിരുന്നു. 

എൻജിനീയറിങ് ബിരുദധാരി എന്ന പരിചയപ്പെടുത്തിയാണ് സ്കൂളിലെ പ്രധാന അധ്യാപിക പ‌ൃഥ്വിയെ വേദിയിലേക്ക് ക്ഷണിച്ചത്. എന്നാൽ വേദിയിലെത്തിയ ഉടൻ നിങ്ങളുടെ ടീച്ചർ പറഞ്ഞത് 'നുണയാണ്' എന്നായിരുന്നു താരം പറഞ്ഞത്. 'ഞാൻ വെറും പന്ത്രണ്ടാം ക്ലാസ് ആണ്' എന്ന് പൃഥ്വി പറഞ്ഞതോടെ കുട്ടികളെല്ലാം ചിരിക്കാൻ തുടങ്ങി. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള പാഠങ്ങൾ കൂടി സ്വയം പഠിക്കേണ്ടതായിട്ടുണ്ടെന്നും അത് പഠിക്കാൻ മറക്കരുതെന്നും പൃഥ്വി കുട്ടികളോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com