ഒരു മിനിറ്റില്‍ മോഹന്‍ലാലിനെ വരച്ച് നാദിര്‍ഷ; 'അമ്മ' മീറ്റിങ്ങില്‍ ചിത്രരചനാ മത്സരം നടക്കുന്നുണ്ടോ എന്ന് ആരാധകര്‍

വേദിയിലിരിക്കുന്ന മോഹന്‍ലാലിനെ അതേപടി പകര്‍ത്താന്‍ ഒരു മിനിറ്റ് സമയം മാത്രമാണ് നാദിര്‍ഷയ്ക്ക് വേണ്ടിവന്നത്
ഒരു മിനിറ്റില്‍ മോഹന്‍ലാലിനെ വരച്ച് നാദിര്‍ഷ; 'അമ്മ' മീറ്റിങ്ങില്‍ ചിത്രരചനാ മത്സരം നടക്കുന്നുണ്ടോ എന്ന് ആരാധകര്‍
Updated on: 
1 min read

'അമ്മ'യുടെ വാര്‍ഷിക പൊതുയോഗം തന്നെയാണോ കഴിഞ്ഞ ദിവസം നടന്നത്. അല്ലെങ്കില്‍ ചിത്രരചനാ മത്സരമോ? ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ പ്രധാന സംശയം ഇതാണ്. അമ്മ മീറ്റിങ്ങിന് പിന്നാലെ മോഹന്‍ലാല്‍ വരച്ച പടം ജയസൂര്യ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ നിമിഷ നേരങ്ങള്‍കൊണ്ട് മോഹന്‍ലാലിനെ വരച്ച് ഞെട്ടിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ നാദിര്‍ഷ. 

വേദിയിലിരിക്കുന്ന മോഹന്‍ലാലിനെ അതേപടി പകര്‍ത്താന്‍ ഒരു മിനിറ്റ് സമയം മാത്രമാണ് നാദിര്‍ഷയ്ക്ക് വേണ്ടിവന്നത്. നടന്‍ ബാലയാണ് നാദിര്‍ഷയുടെ ഞെട്ടിക്കുന്ന പ്രകടനം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. മോഹന്‍ലാലിനെ വരയ്ക്കുന്നത് കണ്ട് തനിക്ക് വിശ്വസിക്കാനായില്ല എന്നാണ് ബാല പറയുന്നത്. 

'അമ്മ മീറ്റിംഗ് ഹൈലൈറ്റ്‌സ്...ലാലേട്ടന്‍ സ്‌റ്റേജില്‍ സംസാരിക്കുമ്പോള്‍ ഞാന്‍ നാദിര്‍ഷിക്കായുടെ അടുത്ത് ഇരിക്കുകയായിരുന്നു. പെട്ടെന്ന് നാദിര്‍ഷിക്ക ഒരു പെന്‍സില്‍ എടുത്തു വരയ്ക്കാന്‍ തുടങ്ങി. എനിക്കന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല. കാരണം ഒരു മിനിറ്റ് കൊണ്ടാണ് നാദിര്‍ഷിക്ക നമ്മുടെ മോഹന്‍ലാലിനെ വരച്ചത്... ആരാധനയേക്കാള്‍ ഏറെ ഞാന്‍ വലിയൊരു കഴിവാണ് അവിടെ കണ്ടത്..ലാലേട്ടാ ഒരുപാട് സ്‌നേഹം..എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ'. ബാല കുറിച്ചു.

എന്തായാലും നാദിര്‍ഷയുടെ പടംവര സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് നാദിര്‍ഷായുടെ കഴിവിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ മീറ്റിങ്ങിന് ഇടയില്‍ ചിത്രം വരയ്ക്കുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് നാദിര്‍ഷയുടെ കഴിവും ആരാധകരിലേക്ക് എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER