ഒരുപാട് പ്രായമുണ്ട്,  പിശുക്കും; നടൻ അൽ പച്ചിനോയുമായുള്ള പ്രണയം അവസാനിപ്പിച്ചെന്ന് കാമുകി 

9 കാരനായ അദ്ദേഹത്തിന് 43 വയസ്സുള്ള എന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല, നടി മെയ്റ്റൽ ദോഹൻ
 ഒരുപാട് പ്രായമുണ്ട്,  പിശുക്കും; നടൻ അൽ പച്ചിനോയുമായുള്ള പ്രണയം അവസാനിപ്പിച്ചെന്ന് കാമുകി 
Updated on
1 min read

പ്രശസ്ത നടൻ അൽ പച്ചിനോയുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തി ഇസ്രായേലി നടി മെയ്റ്റൽ ദോഹൻ. അൽ പച്ചിനോക്ക് തന്നെക്കാൾ ഒരുപാട് പ്രായമുണ്ടെന്നും അദ്ദേഹം പിശുക്കനാണെന്നതുമാണ് ബന്ധം വേർപ്പെടുത്താനുള്ള കാരണങ്ങൾ. എന്നാൽ തമ്മിൽ യാതൊരു ശത്രുതയുമില്ലെന്നും വേര്‍പിരിഞ്ഞാലും അദ്ദേഹവുമായുള്ള സൗഹൃദം സൂക്ഷിക്കുമെന്നും ദോഹന്‍ പറഞ്ഞു. 

"അല്‍ പാച്ചിനോയും ഞാനും തമ്മില്‍ തലമുറകളുടെ വ്യത്യാസമുണ്ട്. അദ്ദേഹത്തോടൊപ്പം ജീവിക്കുന്നത് അത്ര എളുപ്പമല്ല. 79 കാരനായ അദ്ദേഹത്തിന് 43 വയസ്സുള്ള എന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. തുടക്കത്തിൽ ഞാന്‍ എല്ലാ പ്രശ്‌നങ്ങളെയും അവഗണിച്ചു. എന്നാല്‍ ഇനി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ല, ദോഹന്‍ വിശദമാക്കി. 

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന അല്‍ പാച്ചിനോയും ദോഹനും പൊതു പരിപാടികളിലടക്കം ഒന്നിച്ചാണ് എത്തിയിരുന്നത്. ഇക്കഴിഞ്ഞ ഓസ്‌കര്‍ പുരസ്‌കാരത്തിൽ അല്‍ പാച്ചിനോ ഒറ്റയ്ക്ക് എത്തിയതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ദോഹന്റെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com