കങ്കണയെ ബലാത്സംഗം ചെയ്തിട്ടില്ല, തന്നെ ഭീഷണിപ്പെടുത്തുന്നു; തെളിവ് കൈമാറി ആദിത്യ പഞ്ചോളി

16ാം വയസില്‍ ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്‌തെന്ന കങ്കണയുടെ ആരോപണത്തിനെതിരേയാണ് താരം പൊലീസിനെ സമീപിച്ചത്
കങ്കണയെ ബലാത്സംഗം ചെയ്തിട്ടില്ല, തന്നെ ഭീഷണിപ്പെടുത്തുന്നു; തെളിവ് കൈമാറി ആദിത്യ പഞ്ചോളി
Updated on
1 min read

ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരേ പരാതിയുമായി നടന്‍ ആദിത്യ പഞ്ചോളി രംഗത്ത്. 16ാം വയസില്‍ ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്‌തെന്ന കങ്കണയുടെ ആരോപണത്തിനെതിരേയാണ് താരം പൊലീസിനെ സമീപിച്ചത്. കങ്കണ നല്‍കിയ പരാതി വ്യാജമാണെന്നാണ് മാനനഷ്ടക്കേസില്‍ പറയുന്നത്. കൂടാതെ കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തിയതായും ആദിത്യ പഞ്ചോളി ആരോപിച്ചു. 

കങ്കണയുടെ അഭിഭാഷകനെതിരേ തെളിവുമായാണ് അദ്ദേഹം പൊലീസിനെ സമീപിട്ടത്. ആദിത്യ പഞ്ചോളിയെ റിസ്വാന്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയാണ് പൊലീസിന് കൈമാറിയത്. തനിക്കെതിരേ ഗൂഢാലോചന നടത്തിയതിന് കങ്കണയ്ക്കും റിസ്വാനും കങ്കണയുടെ സഹോദരി രംഗോലി ചന്ദേലിനുമെതിരേ കര്‍ശന നടപടിയെടുക്കണം എന്നാണ് ആദിത്യ പഞ്ചോളി പരാതിയില്‍ പറയുന്നത്. 

ആദിത്യ പഞ്ചോളിയും കങ്കണയും അടുത്ത ബന്ധത്തിലായിരുന്നു. പിന്നീട് പരസ്പരം തെറ്റുകയും ഇരുവരും ആരോപണങ്ങളുമായി രംഗത്തെത്തുകയുമായിരുന്നു. ഒരു ടെലിവിളന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ 16ാം വയസില്‍ ബലാത്സംഗ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കങ്കണ പറയുന്നത്. ഇത് ബോളിവുഡില്‍ വലിയ വിവാദമായിരുന്നു. ഇപ്പോള്‍ കങ്കണയ്‌ക്കെതിരേ ആദിത്യ പഞ്ചോളി രംഗത്തെത്തിയത് പുതിയ വിവാദങ്ങള്‍ക്ക് കാരണമാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com