'കങ്കണയെ വെറുക്കുന്നവര്‍ മോദിയെ വിമര്‍ശിക്കുന്നവരും പാക്കിസ്ഥാനെ സ്‌നേഹിക്കുന്നവരുമാണ്'; ആരോപണവുമായി രംഗോലി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഹിന്ദുത്വത്തിന്റേയും വിമര്‍ശിക്കുന്നവരും പാക്കിസ്ഥാനെ സ്‌നേഹിക്കുന്നവരും ആയിരിക്കും അത്തരത്തിലുള്ളവര്‍ എന്നാണ് രംഗോലിയുടെ കണ്ടുപിടുത്തം
'കങ്കണയെ വെറുക്കുന്നവര്‍ മോദിയെ വിമര്‍ശിക്കുന്നവരും പാക്കിസ്ഥാനെ സ്‌നേഹിക്കുന്നവരുമാണ്'; ആരോപണവുമായി രംഗോലി
Updated on: 
1 min read

ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിക്കുന്നവര്‍ പ്രത്യേക അജണ്ടയുള്ളവരാണെന്ന് സഹോദരിയും മാനേജരുമായ രംഗോലിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഹിന്ദുത്വത്തിന്റേയും വിമര്‍ശിക്കുന്നവരും പാക്കിസ്ഥാനെ സ്‌നേഹിക്കുന്നവരും ആയിരിക്കും അത്തരത്തിലുള്ളവര്‍ എന്നാണ് രംഗോലിയുടെ കണ്ടുപിടുത്തം. ട്വിറ്ററിലൂടെയാണ് കങ്കണയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ അവര്‍ ആരോപണം ഉന്നയിച്ചത്. 

'കങ്കണയെ വെറുക്കുന്നവര്‍ക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ട്. അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. അവര്‍ ഒന്നുകില്‍ ഹിന്ദുത്വത്തിനെതിരായി നില്‍ക്കുന്നവരായിരിക്കും, അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെറുക്കുന്നവരായിരിക്കും. പാക്കിസ്താനെ സ്‌നേഹിക്കുന്നവരായിരിക്കും. അക്രമണസ്വഭാവമുള്ളവരുമായിരിക്കും.' രംഗോലി ട്വീറ്റ് ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നതുകൊണ്ടാണ് കങ്കണയെ ആളുകള്‍ പരസ്യമായി വിമര്‍ശിക്കുന്നത്. കങ്കണയെ വിമര്‍ശിക്കുന്നവര്‍ക്കിടയില്‍ ഈ പ്രത്യേകതയില്ലാത്ത ഒരാളെ കാണിച്ചുതരികയാണെങ്കില്‍ താന്‍ ട്വിറ്റര്‍ അക്കൗണ്ട് അടച്ചുപൂട്ടാമെന്നും രംഗോലി പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER