കാമുകന്റെ 28ാം ജന്മദിനം, പ്രണയം നിറച്ച് സുസ്മിതയുടെ ബര്‍ത്ത്‌ഡേ വിഷ്; ചിത്രങ്ങള്‍ 

റൊഹ്മാനെ തന്റെ ജീവിതത്തിലെ റോഹ്മാന്‍സ് ആണെന്നാണ് സുസ്മിത കുറിച്ചത്
കാമുകന്റെ 28ാം ജന്മദിനം, പ്രണയം നിറച്ച് സുസ്മിതയുടെ ബര്‍ത്ത്‌ഡേ വിഷ്; ചിത്രങ്ങള്‍ 
Updated on: 
1 min read

കാമുകന്‍ റൊഹ്മാന്‍ ഷോളിന് പിറന്നാള്‍ ആശംസയുമായി നടി സുസ്മിത സെന്‍. 28ാം ജന്മദിനം ആഘോഷിക്കുന്ന റൊഹ്മാന് മനോഹരമായ കുറിപ്പിനൊപ്പമാണ് താരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മക്കളായ റെനീ, ആലിഷ എന്നിവരുടെ ആശംസകളും താരം കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. റൊഹ്മാനെ തന്റെ ജീവിതത്തിലെ റോഹ്മാന്‍സ് ആണെന്നാണ് സുസ്മിത കുറിച്ചത്. 

'ഹാപ്പി ബര്‍ത്ത്‌ഡേ മൈ ബാബുഷ്, നീ ആഗ്രഹിക്കുന്നതെല്ലാം നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടേ. നിന്നിലെ പുരുഷനിലും നിന്റെ പ്രണയത്തിലെ മാന്യതയിലും ഞാന്‍ അഭിമാനിക്കുന്നു. നീ എന്റെ ജീവിതത്തിന്റെ റൊഹ്മാന്‍സാണ്. എന്റെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരവും ദൈവത്തിന്റെ മനോഹരമായ സമ്മാനവുമാണ്. ഞങ്ങള്‍ മൂന്ന് മാലാഖമാര്‍ എത്രത്തോളം നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് നീ അറിയണം. ഇന്നും എന്നും.' റൊഹ്മാനൊപ്പമുള്ളതും മക്കള്‍ക്കൊപ്പം നില്‍ക്കുന്നതുമായ നിരവധി ചിത്രങ്ങളും സുസ്മിത പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് സുസ്മിതയുടെ ആരാധകന് ബര്‍ത്ത്‌ഡേ വിഷ് അറിയിച്ചിരിക്കുന്നത്. 

നവംബറിലാണ് സുഷ്മിത തന്റെ 44ാം പിറന്നാള്‍ ആഘോഷിച്ചത്. റൊഹ്മാനും മക്കളും ചേര്‍ന്ന് താരത്തിന് വമ്പന്‍ സര്‍പ്രൈസ് തന്നെ നല്‍കിയിരുന്നു. ഒരു ഫാഷന്‍ ഫോയില്‍ വെച്ചാണ് സുസ്മിതയും റൊഹ്മാനും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. റൊഹ്മാനുമായി പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വെളിപ്പെടുത്തിയത്. വിവാഹം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER