കിലോക്കണക്കിന് ഭാരം ഉയര്‍ത്തി അനുഷ്‌കയും ഉര്‍വശിയും; 'സൂപ്പര്‍വുമണ്‍' എന്ന് ആരാധകര്‍,വിഡിയോ 

ഇരുവരും ജിമ്മില്‍ വെയിറ്റ് ട്രെയിനിങ് നടത്തുന്ന വിഡിയോയാണ് ആരാധകര്‍ കണ്ടത്
കിലോക്കണക്കിന് ഭാരം ഉയര്‍ത്തി അനുഷ്‌കയും ഉര്‍വശിയും; 'സൂപ്പര്‍വുമണ്‍' എന്ന് ആരാധകര്‍,വിഡിയോ 
Updated on
1 min read

ജിം വര്‍ക്കൗട്ടും വെയിറ്റ് ലിഫ്റ്റിങ്ങുമൊക്കെ നായകന്‍മാരുടെ മാത്രം തട്ടകമാണെന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു. നായകന്മാര്‍ക്ക് ഒപ്പം തന്നെ ഇക്കാര്യത്തില്‍ നായികമാരും സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ബോളിവുഡ് നടിമരായ അനുഷ്‌ക ശര്‍മ്മയും ഉര്‍വശി റൗത്തേലയുമാണ് ജിമ്മിലെ സൂപ്പര്‍ താരങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 

ഇരുവരും ജിമ്മില്‍ വെയിറ്റ് ട്രെയിനിങ് നടത്തുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകര്‍ കണ്ടത്. ജിമ്മിലെ വര്‍ക്കൗട്ട് വേളയില്‍ ഡെഡ്‌ലിഫ്റ്റിങ് നടത്തുന്ന വിഡിയോയാണ് അനുഷ്‌ക ആരാധകരുമായി പങ്കുവച്ചത്. ഉര്‍വശിയാകട്ടേ 120 കിലോയോളം ഭാരമാണ് ഉയര്‍ത്തുന്നത്. ഷോള്‍ഡര്‍ ഷ്രഗ്ഗ്‌സ് ചെയ്യുന്ന ഉര്‍വശി തന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് ഇതിന്റെ വിശദീകരണവും നല്‍കിയിട്ടുണ്ട്. 

അനുഷ്‌കയ്ക്കും ഉര്‍വശിക്കും പുറമേ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും സോനം കപൂറുമൊക്കെ ഫിറ്റ്‌നെസ്-വര്‍ക്കൗട്ട് കാര്യങ്ങളില്‍ ഏറെ ശ്രദ്ധ നല്‍കുന്നവരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com