കുഞ്ഞിനെ കൂടെ കൂട്ടിയില്ല, മാസ്‌ക് ധരിച്ച് സഹോദരന്റെ കല്യാണം കൂടി ശിവദ; ചിത്രങ്ങള്‍

നാളുകള്‍ക്ക് ശേഷം അണിഞ്ഞൊരുങ്ങാന്‍ സാധിച്ചതിന്റെ സന്തോഷം താരം ആരാധകരെ അറിയിച്ചിരുന്നു
കുഞ്ഞിനെ കൂടെ കൂട്ടിയില്ല, മാസ്‌ക് ധരിച്ച് സഹോദരന്റെ കല്യാണം കൂടി ശിവദ; ചിത്രങ്ങള്‍
Updated on
1 min read

ലയാളത്തിലും തമിഴിലും നിരവധി ആരാധകരുള്ള നടിയാണ് ശിവദ. പ്രസവത്തെ തുടര്‍ന്ന് ചെറിയ ബ്രേക്കെടുത്ത താരം ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ ഭര്‍ത്താവും നടനുമായ മുരളി കൃഷ്ണന്റെ സഹോദരന്റെ വിവാഹമായിരുന്നു. കല്യാണത്തിന് കാഞ്ചീപുരം സാരിയുടുത്ത് സുന്ദരിയായിരുന്നു താരം. എന്നാല്‍ കല്യാണത്തിന് താരം പോയത് മാസ്‌ക് അണിഞ്ഞുകൊണ്ടായിരുന്നു.  

നാളുകള്‍ക്ക് ശേഷം അണിഞ്ഞൊരുങ്ങാന്‍ സാധിച്ചതിന്റെ സന്തോഷം താരം ആരാധകരെ അറിയിച്ചിരുന്നു. അതിനൊപ്പം തന്നെ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് അണിയണമെന്നും താരം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ശിവദയുടെ പോസ്റ്റ്. മാസ്‌ക് അണിഞ്ഞ് കാറില്‍ ഇരിക്കുന്ന സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തത്. നല്ല ചിത്രം എടുക്കാന്‍ അടുത്ത് ആളില്ലെങ്കില്‍ ഇതായിരിക്കും അവസ്ഥ എന്നും താരം ചേര്‍ത്തിട്ടുണ്ട്.

അതിന് പിന്നാലെയാണ് വരനും വധുവിനുമൊപ്പമുള്ള ഫാമിലി പടം താരം പങ്കുവെച്ചത്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തില്‍ കുഞ്ഞു മകള്‍ ഉണ്ടായിരുന്നില്ല. അതോടെ അരുന്ധതിയെ തിരക്കി നിരവധി പേര്‍ കമന്റ് ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് കുഞ്ഞിനെ കൂടെ കൂട്ടാതിരുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl) on

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശിവദയ്ക്ക് കുഞ്ഞു പിറന്നത്. പ്രസവത്തെ തുടര്‍ന്ന് ചെറിയ ഇടവേളയെടുത്ത താരം സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ വഴിയിലാണ്. കുട്ടിയെ ഫിറ്റ്‌നെസ് സെറ്ററിലെ ട്രെയിനറായ സുഹൃത്തിന്റെ കയ്യിലേല്‍പ്പിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന ശിവദയുടെ ചിത്രവും വീഡിയോയും അടുത്തിടെ വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com