കുറുമ്പുകാട്ടി ക്യൂട്ട് സുഹാന; വൈറലായി ചിത്രങ്ങള്‍

തന്റെ കുസൃതി ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്
കുറുമ്പുകാട്ടി ക്യൂട്ട് സുഹാന; വൈറലായി ചിത്രങ്ങള്‍
Updated on: 
1 min read

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് ഷാരുഖ് ഖാന്‍. താരത്തിന് മാത്രമല്ല അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍ക്കും ശക്തമായ ഫാന്‍ പവറുണ്ട്. മകള്‍ സുഹാനയുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. താരപുത്രിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സുഹാനയുടെ ക്യൂട്ട് ചിത്രങ്ങളാണ്. 

തന്റെ കുസൃതി ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. രണ്ടു വശങ്ങളിലേക്കും മുകളിലേയ്ക്കും നോക്കുന്ന സുഹാനയാണ് ചിത്രത്തില്‍. കറുത്ത ടീഷര്‍ട്ട് അണിഞ്ഞ് ക്യൂട്ടായാണ് സുഹാനയുടെ ഇരിപ്പ്. സ്വകാര്യമായിരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പബ്ലിക് ആക്കി മാറ്റിയതിന് ശേഷം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണിത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suhana Khan (@suhanakhan2) on

അതിമനോഹരമായി നില്‍ക്കുന്ന ചിത്രങ്ങളാണ് സാധാരണ സുഹാന പങ്കുവെക്കാറുള്ളത്. ഇത് ആദ്യമായാണ് ഫണ്ണി ലുക്കില്‍ താരപുത്രിയെ ആരാധകര്‍ കാണുന്നത്. സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് സുഹാനയുടെ ഇന്‍സ്റ്റഗ്രാമില്‍ കൂടുതലും. എന്തായാലും സുഹാനയുടെ ആരാധക ഗ്രൂപ്പുകളില്‍ ഈ ചിത്രങ്ങള്‍ വൈറലാവുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com