

ബാംഗളൂർ; കന്നഡ നടൻ ഹുളിവാന ഗംഗാധരയ്യ കോവിഡ് ബാധിച്ച് മരിച്ചു. 70 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബാംഗളൂർ ബി ജി എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
പ്രേമലോക എന്ന സീരീയലിന്റെ ഷൂട്ടിങ്ങിലായിരുന്നു നടൻ. ചിത്രീകരണത്തിന്റെ രണ്ടാം ദിവസം മുതൽ കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ സ്വയം ഐസോലേഷനിൽ പ്രവേശിക്കുകയായിരുന്നു. അതിനിടെ ശ്വാസതടസ്സമനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.
സിനിമ ടെലിവിൽൻ രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു ഗംഗാധരയ്യ. നൂറോളം സിനിമകളിലും നൂറ്റിയമ്പതോളം നാടകങ്ങളിലും കന്നഡ സീരിയലുകളിലും ഗംഗാധരയ്യ അഭിനയിച്ചിട്ടുണ്ട്. ഉൾട്ട പൾട്ട, ഗ്രാമ ദേവതെ, അപ്പു, കുരിഗാളു സിർ കുരിഗാളു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. താരത്തിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് കന്നഡ സിനിമ ലോകം. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates