തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഫിലിം ഫെസ്റ്റിവല്‍ നിര്‍ത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാരിന് വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ കത്ത്. അല്‍മാട്ടി ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ സംവിധായകന്‍ ഡോക്ടര്‍ ബിജുവാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കൊറിയന്‍ ഭാഷയിലെഴുതിയ കത്തിന്റെ ഉള്ളടക്കവുമായി ഡോക്ടര്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
കേരളത്തിലെ പ്രളയത്തില്‍ പെട്ട ജനങ്ങളുടെ ദുരിതത്തില്‍ ഏറെ ദുഃഖം ഉ ണ്ടെന്നും മനസ്സ് കൊണ്ട് അവരോടൊപ്പം ഉണ്ടെന്നും കിം പറഞ്ഞു. കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ സ്‌നേഹികള്‍ നോക്കി കാണുന്ന ഒന്നാണെന്നും അത് നിര്‍ത്തിവെക്കരുത് എന്ന് സര്‍ക്കാറിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും കിം അറിയിച്ചു.
അതിജീവനത്തില്‍ കലയ്ക്ക് വലിയൊരു പങ്ക് ഉണ്ടെന്നും അതുകൊണ്ടു തന്നെ കല ഒരിക്കലും മാറ്റി വെക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..കിമ്മിന്റെ ഏറ്റവും പുതിയ സിനിമയായ 'ഹ്യൂമന്‍, സ്‌പെയ്‌സ്, ടൈമ് , ഹ്യൂമന്‍' ന്റെ പ്രദര്‍ശനം അല്‍മാട്ടി ചലച്ചിത്ര മേളയില്‍ കണ്ടിറങ്ങിയപ്പോഴാണ് കേരള ചലച്ചിത്ര മേള നടത്തണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കിം കി ഡുക്ക് സ്വന്തം കൈപ്പടയില്‍ കൊറിയന്‍ ഭാഷയില്‍എഴുതിയ കത്ത് ഞങ്ങളെ ഏല്‍പ്പിച്ചത്.
നന്ദി പ്രിയ കിം..കേരളത്തിലെ ജനങ്ങളോടും കേരള ചലച്ചിത്ര മേളയോടും ഉള്ള സ്‌നേഹത്തിന്.. കലയുടെ മാനവികതയ്ക്ക്...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates