ചുവപ്പില്‍ ഹോട്ട് ആയി മംമ്ത: വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

നടിയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ചുവപ്പില്‍ ഹോട്ട് ആയി മംമ്ത: വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
Updated on: 
1 min read

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മലയാളസിനിമയുടെ ഭാഗമാണ് മംമ്താ മോഹന്‍ദാസ്. നിറയെ സിനിമകള്‍ ചെയ്യാറില്ലാത്ത താരം വളരെ സെലക്ടീവ് ആയി മാത്രമേ തന്റെ വേഷങ്ങള്‍ തിരഞ്ഞെടുക്കൂ. മലയാളത്തില്‍ അവസാനം റിലീസ് ചെയ്തത് 'കാര്‍ബണ്‍' എന്ന ചിത്രമായിരുന്നു. 

വളരെ ബോള്‍ഡ് ആയ സ്വഭാവത്തിനുടമയായ താരത്തെ തേടി അതുപോലെയുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് വരാറുള്ളത്. തന്റെ രണ്ടാമത്തെ മലയാളചിത്രത്തില്‍ തന്നെ മംമ്ത മറ്റ് നടിമാര്‍ ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള വളരെ ഗ്ലാമറസ് ആയ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. 

ഏറെ ആരാധകരുള്ള താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.  നടിയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വൈഷ്ണവ് ആണ് ഫോട്ടോഗ്രാഫര്‍. 

അതിനിടെ തമിഴില്‍ നടിക്ക് തിരക്കേറുകയാണ്. ഈ വര്‍ഷം രണ്ട് തമിഴ് ചിത്രങ്ങളിലാണ് മംമ്ത  അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ ടൊവീനോ നായകനാകുന്ന ഫോറെന്‍സിക് എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER