

കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗ സൃഷ്ടിച്ച പ്രണയചിത്രം എന്ന് വേണം 96 എന്ന ഈ ചിത്രത്തെ കാണാന്‍. തൃഷയും വിജയ് സേതുപതിയും അവരുടെ നഷ്ടപ്രണയത്തെ ഒട്ടും തനിമ കുറയാതെ അവരുടെ നഷ്ടപ്രണയത്തെ പ്രേക്ഷകരിലേക്ക് പകര്‍ന്നു.
തിയേറ്ററില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും സാമ്പത്തിക വിജയം നേടുകയും ചെയ്ത ചിത്രം കന്നടയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരിക്കുന്നു. കന്നടയില്‍ ഭാവനയായിരുന്നു ജാനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ, '96'ന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണവും പൂര്‍ത്തിയായിരിക്കുകയാണ്.
തെലുങ്ക് റീമേക്കില്‍ തൃഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി സാമന്ത അക്കിനേനിയാണ്. ചിത്രീകരണം പൂര്‍ത്തിയായ താരം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഏറെ വൈകാരികമായ ഒരു കുറിപ്പായിരുന്നു താരം ട്വീറ്റ് ചെയ്തത്.
ഇത് തനിക്കൊരു സ്‌പെഷ്യല്‍ ചിത്രമാണെന്നും ജാനുവെന്ന കഥാപാത്രം ഏറെ ചലഞ്ചിംഗ് ആയിരുന്നുവെന്നുമാണ് സാമന്ത പറയുന്നത്. സംവിധായകന്‍ പ്രേം കുമാറിന് നന്ദി പറയുന്നതിനോടൊപ്പം തന്നെ ഈ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും താരം പങ്കുവയ്ക്കുന്നുണ്ട്. സിനിമയില്‍ നിന്നുള്ള ഏറെ വൈകാരികമായ തന്റെ ഓരോ ഫോട്ടോയും സാമന്ത ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഷര്‍വാനന്ദ് ആണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൈദരാബാദ്, വിശാഖപട്ടണം, മാലിദ്വീപ്, കെനിയ എന്നിവിടങ്ങളില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. 96 ന്റെ മ്യൂസിക് ഒരുക്കിയ ഗോവിന്ദ് വസന്ത തന്നെയാണ് തെലുങ്ക് റീമേക്കിന്റെയും സംഗീതമൊരുക്കുന്നത്.
സഹപാഠികളായിരുന്ന കെ രാമചന്ദ്രന്റെയും ജാനകി ദേവിയുടെയും സഫലമാവാതെ പോയ പ്രണയത്തിന്റെ കഥയാണ് '96' പറഞ്ഞത്. സ്‌കൂള്‍കാലത്തെ നിഷ്‌കളങ്കമായ അവരുടെ പ്രണയത്തില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന വിരഹവും തുടര്‍ന്ന് 22 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സ്‌കൂള്‍ റീയൂണിയനുമാണ് സിനിമയുടെ പ്രമേയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates