ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പുരുഷന്‍മാര്‍; പ്രീ വെഡ്ഡിങ് ചിത്രങ്ങള്‍ പങ്കുവച്ച് സൗന്ദര്യ രജനീകാന്ത് 

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പുരുഷന്‍മാര്‍; പ്രീ വെഡ്ഡിങ് ചിത്രങ്ങള്‍ പങ്കുവച്ച് സൗന്ദര്യ രജനീകാന്ത് 

പാര്‍ട്ടിക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള സൗന്ദര്യയുടെ കുറിപ്പാണ് വൈറലാകുന്നത്
Published on

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഇളയ മകളും സംവിധായകയുമായ സൗന്ദര്യ രജനീകാന്തിന്റെ വിവാഹാഘോഷ തിരക്കുകളിലാണ് തലൈവര്‍ കുടുംബം. സൗന്ദര്യയും നടന്‍ വൈശാഖന്‍ വണങ്കാമുടിയുമായി നാളെ നടക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളാണ് രജനിയുടെ പോയ്സ് ഗാർഡനിലെ വീട്ടിൽ നടക്കുന്നത്. 

പ്രീ വെഡ്ഡിങ് റിസപ്ഷനും മെഹന്ദി ചടങ്ങുകളും നടന്നു. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആഘോഷങ്ങൾക്കിടയിൽ രജനീകാന്ത് നൃത്തം ചെയ്യുന്ന വിഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പാര്‍ട്ടിക്കിടയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള സൗന്ദര്യയുടെ കുറിപ്പാണ് വൈറലാകുന്നത്. 

'എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പുരുഷന്മാര്‍...എന്റെ പ്രിയപ്പെട്ട അച്ഛന്‍, എന്റെ മാലാഖ എന്റെ മകന്‍, ഇപ്പോള്‍ നീയും എന്റെ വിശാഖന്‍...', അച്ഛനും മകനും വിശാഖനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടു സൗന്ദര്യ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com