ഞാൻ പ്രണയത്തിലാണ്, ചിത്രം പങ്കുവെച്ച് നടി നൂറിൻ ഷെരീഫ്; ആശംസകളുമായി ആരാധകർ; അവസാനം ട്വിസ്റ്റ്

ആശംസകളുമായി നിരവധി പേർ രം​ഗത്തെത്തിയതിന് പിന്നാലെ പ്രണയത്തിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ് നൂറിൻ രം​ഗത്തെത്തി
ഞാൻ പ്രണയത്തിലാണ്, ചിത്രം പങ്കുവെച്ച് നടി നൂറിൻ ഷെരീഫ്; ആശംസകളുമായി ആരാധകർ; അവസാനം ട്വിസ്റ്റ്
Updated on: 
1 min read

താൻ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് നടി നൂറിൻ ഷെരീഫ്. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം പ്രണയം വെളിപ്പെടുത്തിയത്. കാമുകന്റെ കയ്യിൽ കൈ കോർത്ത് പിടിച്ചിരിക്കുന്നതിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ആശംസകളുമായി നിരവധി പേർ രം​ഗത്തെത്തിയതിന് പിന്നാലെ പ്രണയത്തിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ് നൂറിൻ രം​ഗത്തെത്തി.

എന്‍റെ ജീവിതത്തില്‍ നീയുള്ളതിനാല്‍ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ചു പറയുന്നതിന്‍റെ ആവേശത്തിലാണ് ഞാന്‍' എന്നും നൂറിൻ കുറിച്ചത്. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ആശംസ നേർന്നതോടെയാണ് അത് തന്റെ കൈ തന്നെയാണെന്നും ഫേക്ക് ഹാൻഡ് മേക്ക്അപ്പിലൂടെ ചെയ്തതാണെന്നും നൂറിൻ വെളിപ്പെടുത്തിയത്. എന്തായാലും താരം പ്രണയത്തിൽ അല്ലെന്ന് അറിഞ്ഞതിൽ ആശ്വാസം അറിയിക്കുന്ന ആരാധകരും നിരവധിയാണ്.

സംവിധായകൻ ഒമർ ലുലു, നടി അ‍ഞ്ജലി അമീർ തുടങ്ങിയവരാണ്  താരത്തിന്റെ പ്രണയപോസ്റ്റിന് ആശംസകൾ നേർന്നത്. കമ്മിറ്റഡായോ എന്ന് അഞ്ജലി അമീര്‍ കമന്‍റിലൂടെ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിന് സ്മൈലി മാത്രമാണ് നൂറിന്‍ മറുപടിയായി നല്‍കിയിരിക്കുന്നത്. നേഹ സക്സേനയും ഇരുവര്‍ക്കും ആശംസകള്‍ നേരുന്നുണ്ട്. താരം വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് താരം കള്ളി പൊളിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER