താൻ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ നടി ലക്ഷ്മി മേനോൻ. ഇൻസ്റ്റഗ്രാമിലെ ക്യു ആൻഡ് എ സെക്ഷനിലൂടെ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് താരത്തിന്റെ വെളിപ്പെടുത്തൽ. താൻ ബോറടിച്ച് ഇരിക്കുകയാണെന്നും എന്തെങ്കിലും ചോദിക്കാനും പറഞ്ഞുകൊണ്ടായിരുന്നു സ്റ്റാറ്റസ്. ഇതോടെ രസകരമായ ചോദ്യവുമായി നിരവധി ആരാധകർ എത്തി.
സിംഗിളാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് അല്ല എന്നാണ് താരം മറുപടി നൽകിയത്. എന്നാൽ തന്റെ പ്രിയതമൻ ആരെന്ന് വ്യക്തമാക്കാൻ താരം തയാറായില്ല. കൂടാതെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ലക്ഷ്മി മേനോൻ വ്യക്തമാക്കി. വിവാഹം എന്ന സങ്കല്‍പം ഓവര്‍റേറ്റഡായ വൃത്തികേടാണ് എന്നാണ് താരം തുറന്നടിച്ചത്.
ഇത് കൂടാതെ തന്റെ ഇഷ്ട നടനെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം ലക്ഷ്മി മനസു തുറന്നു. സൂപ്പർതാരം ധനുഷാണ് താരത്തിന്റെ ഇഷ്ടനടൻ. കാർത്തിക് സുബ്ബരാജിന്റെ ജിഗർദണ്ടയാണ് ഇഷ്ട ചിത്രമെത്തും ലക്ഷ്മി വ്യക്തമാക്കി.
അടുത്തിടെ ലക്ഷ്മി വാർത്തകളിൽ നിറഞ്ഞത് ബിഗ് ബോസിനെതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ടാണ്. ലക്ഷ്മി റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബിഗ് ബോസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‍റൂമും കഴുകാൻ തനിക്ക് താല്‍പര്യമില്ലെന്നും ക്യാമറക്കു മുന്നില്‍ തല്ലുകൂടാൻ തയ്യാറല്ലെന്നുമാണ് താരം പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates