'ഞാൻ ​ഗർഭിണിയല്ല, പക്ഷെ വളകാപ്പ് ചിത്രങ്ങൾ ഫേക്കല്ല'; വിശദീകരണവുമായി നടി പ്രവീണ 

'ഞാൻ ​ഗർഭിണിയല്ല, പക്ഷെ വളകാപ്പ് ചിത്രങ്ങൾ ഫേക്കല്ല'; വിശദീകരണവുമായി നടി പ്രവീണ 

നാൽപ്പതിൽ പ്രവീണ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു എന്നായിരുന്നു വാർത്തകളൊക്കെയും
Published on

സിനിമയിലും സീരിയലുകളിലും നിറഞ്ഞുനിൽക്കുകയാണ് നടി പ്രവീണ. എന്നാൽ നടി ​ഗർഭിണിയാണെന്ന തരത്തിൽ കഴിഞ്ഞദിവസങ്ങളിൽ ചില വാർത്തകൾ പുറത്തുവന്നിരുന്നു. നാൽപ്പതിൽ പ്രവീണ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു എന്നായിരുന്നു വാർത്തകളൊക്കെയും.  

'നാൽപ്പതിൽ ഒരു ചെറിയ വളക്കാപ്പ്' എന്ന് കുറിച്ചുകൊണ്ട് പ്രവീണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് വാർത്തകളിലേക്കെത്തിച്ചത്. 

സംഭവത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് പ്രവീണയിപ്പോൾ. ആരാധകർ ആശംസകളുമായി എത്തിയതിന് പിന്നാലെയാണ് വീണ്ടും ആ ഫോട്ടോയ്ക്ക് മറുപടിയുമായി പ്രവീണ എത്തിയത്. ഒരു സിനിമയ്ക്ക് വേണ്ടിയുള്ളതായിരുന്നു ആ ചടങ്ങെന്നാണ് പ്രവീണ പറയുന്നത്. 'ഒരു മൂവി ഷൂട്ടിങ് ആണേ, എല്ലാവരുടെയും ആത്മാർത്ഥമായ സ്നേഹത്തിന് ഒരുപാട് നന്ദി', എന്നാണ് താരം കുറിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com