ട്രെയിനിലെ അതിക്രമം; നടി സനുഷയ്ക്ക് കേരള പൊലീസിന്റെ ആദരം 

ട്രെയിനില്‍ അപമര്യാദയായി പെരുമാറിയ വ്യക്തിക്കെതിരെ പ്രതികരിക്കാനും പ്രതിയെ പൊലീസിലേല്‍പിക്കാനും ധൈര്യം കാണിച്ച നടി സനുഷയെ ആദരിച്ച് കേരള പൊലീസ്
ട്രെയിനിലെ അതിക്രമം; നടി സനുഷയ്ക്ക് കേരള പൊലീസിന്റെ ആദരം 
Updated on
1 min read

ട്രെയിനില്‍ അപമര്യാദയായി പെരുമാറിയ വ്യക്തിക്കെതിരെ പ്രതികരിക്കാനും പ്രതിയെ പൊലീസിലേല്‍പിക്കാനും ധൈര്യം കാണിച്ച നടി സനുഷയെ ആദരിച്ച് കേരള പൊലീസ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് പൊലീസ് ഹെഡ്ക്വര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ സനുഷയെ അനുമോദിച്ചത്. 

സനുഷയുടെ ഈ പ്രവര്‍ത്തി സമപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് ഇത്തരം അവസരങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ പ്രതികരിക്കാനുള്ള ധൈര്യം നല്‍കുന്നതാണെന്ന് ബെഹ്‌റ പറഞ്ഞു. സനുഷയുടെ പ്രവര്‍ത്തി മാത!കാപരമാണെന്നും ഇതൊരു തുടക്കമാണെന്നും സനുഷയുടെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് പ്രചോദനം പകരാനായി മുന്നോട്ടുവരണമെന്നും സനുഷയോട് ബഹ്‌റ ആവശ്യപ്പെട്ടു. സനുഷയ്‌ക്കൊപ്പം നിന്നതിന് മാതാപിതാക്കളെയും ബഹ്‌റ അനുമോദിച്ചു. കേരളാ പൊലീസ് നല്‍കിയ പിന്തുണയ്ക്ക് സനുഷയും നന്ദി പറഞ്ഞു.

കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് മാവേലി എക്‌സ്പ്രസില്‍  എസി കമ്പാര്‍ട്ടമെന്റില്‍ യാത്ര ചെയ്യുമ്പോഴാണ് സനുഷയ്ക്കുനേരെ അതിക്രമം ഉണ്ടായത്. ഇതിനെതിരെ പ്രതികരിച്ച സനുഷ പ്രതിയെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സനുഷയ്ക്കുനേരെ അതിക്രമം നടന്നത്. ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ വച്ചായിരുന്നു സംഭവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com