‘ഡാ..ആദിവാസീ’, ക്രൂരമായ തമാശകളിൽ ആനന്ദം കണ്ടെത്തുന്നവരുടെ മുഖം അടച്ചുള്ള അടിയാണ് ഉണ്ട; മിഥുന്‍ 

'സ്വന്തം നാട്ടിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ദൈന്യ ഭാവങ്ങളുടെ ചിത്രങ്ങൾ വരച്ചിടുന്ന കാവ്യമാണ് ഉണ്ട'
‘ഡാ..ആദിവാസീ’, ക്രൂരമായ തമാശകളിൽ ആനന്ദം കണ്ടെത്തുന്നവരുടെ മുഖം അടച്ചുള്ള അടിയാണ് ഉണ്ട; മിഥുന്‍ 
Updated on
1 min read

മ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിന് അഭിനന്ദനങ്ങൾ കുറിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. തമാശ കലർത്തി വംശീയ അധിക്ഷേപം നടത്തുന്നവർക്കും അത്തരം ക്രൂരമായ തമാശകൾ ആസ്വദിക്കുന്നവർക്കും ഉള്ള മുഖം അടച്ചുള്ള അടിയാണ് ഉണ്ട എന്നാണ് മിഥുന്റെ വാക്കുകൾ. 

"സ്വന്തം നാട്ടിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ദൈന്യ ഭാവങ്ങളുടെ ചിത്രങ്ങൾ വരച്ചിടുന്ന കാവ്യമാണ് ഉണ്ട. അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വിലകല്പിക്കാത്ത ഉദാസീനതകളുടെ, ഗർവുകൾ തകർത്ത് ലക്ഷ്യത്തിൽ കൊള്ളുന്ന വെടിയാണ് ഉണ്ട..!!", മിഥുന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

മിഥുൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണ്ണരൂപം

“നിങ്ങള് ഇപ്പഴും വള്ളിയിൽ തൂങ്ങിയാ നടക്കുന്നേ..??” കൂടെ ‘ഡാ..ആദിവാസീ’ എന്നൊരു വിളിയും..സ്ഥലം വയനാട് ആണെന്ന് പഠനം കഴിഞ്ഞു പുറം നാടുകളിൽ ജോലിയും മറ്റുമായി എത്തിയ കാലങ്ങളിൽ ഇടയ്ക്കിടെ കേട്ടിരുന്ന കമന്റ് / ഡയലോഗ് . നിരുപദ്രവമെന്നു കരുതി പലപ്പോഴും ചുമ്മാ ചിരിച്ചു തള്ളിയിരുന്നു എങ്കിലും അതങ്ങനെയല്ലാത്ത സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട് ..!! അത്തരം ക്രൂരമായ തമാശകൾ ആസ്വദിക്കുന്നവർക്കും അവ പറയുന്നതിൽ ആനന്ദം കണ്ടെത്തുന്നവർക്കും ഉള്ള മുഖം അടച്ചുള്ള അടിയാണ് ഉണ്ട. സ്വന്തം നാട്ടിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ദൈന്യ ഭാവങ്ങളുടെ ചിത്രങ്ങൾ വരച്ചിടുന്ന കാവ്യമാണ് ഉണ്ട. അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വിലകല്പിക്കാത്ത ഉദാസീനതകളുടെ, ഗർവുകൾ തകർത്ത് ലക്ഷ്യത്തിൽ കൊള്ളുന്ന വെടിയാണ് ഉണ്ട..!! മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുന്നു ഉണ്ട..ഒപ്പം ഒരു കൂട്ടം പച്ച മനുഷ്യരെ, മമ്മുക്കയോടൊപ്പം സ്‌ക്രീനിൽ അവതരിപ്പിച്ച ഷൈനും ലുക്കുമാനും അടക്കമുള്ളവരുടെ നടനമികവിന്റെ നേർസാക്ഷ്യം ആണ് ഉണ്ട..! മലയാള സിനിമയിലെ കലക്കൻ സംവിധായകരുടെ നിരയിലേക്ക് കസേര വലിച്ചിട്ടു ഖാലിദ് റഹ്‌മാൻ ഇരിക്കുന്ന സുഖമുള്ള ദൃശ്യം കൂടി ഉണ്ട് ഈ ഉണ്ടയുടെ ബോണസ് ആയി ..!! Congrats team UNDA..!! It’s a daring,flawless film..!! 
വാൽക്കഷ്ണം : ടാർസനും മൗഗ്ലിയും ഒക്കെ വള്ളിയിൽ തൂങ്ങി നടന്നാണ് സാർ ലോക സാഹിത്യ - ചലച്ചിത്ര ചരിത്രത്തിലെ ഇതിഹാസങ്ങൾ ആയത്...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com