താര രാജാക്കന്മാര്‍ക്കിടയില്‍ നെഞ്ചുവിരിച്ച് അജു വര്‍ഗീസ്; സ്വയം ട്രോളി താരം; എത്ര കാശ് കൊടുത്തെന്ന് ആരാധകന്‍

ബിഗ് ബ്രദറിന്റേയും ഷൈലോക്കിന്റേയും ഫഌക്‌സിന് നടുവില്‍ നെഞ്ചു വിരിച്ച് നില്‍ക്കുകയാണ് അജു വര്‍ഗീസിന്റെ കമല
താര രാജാക്കന്മാര്‍ക്കിടയില്‍ നെഞ്ചുവിരിച്ച് അജു വര്‍ഗീസ്; സ്വയം ട്രോളി താരം; എത്ര കാശ് കൊടുത്തെന്ന് ആരാധകന്‍
Updated on
1 min read

ജു വര്‍ഗീസ് പ്രധാന കഥാപാത്രമായി എത്തുന്ന രഞ്ജിത്ത്  ശങ്കര്‍ സംവിധാനം കമല റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിന്റെ ബിഗ് ബ്രദറിനോടും മമ്മൂട്ടിയുടെ ഷൈലോക്കിനോടുമാണ് കമല ഏറ്റുമുട്ടുക. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് ഒരു പോസ്റ്റര്‍ ഒട്ടിക്കല്‍ അപാരതയാണ്. ബിഗ് ബ്രദറിന്റേയും ഷൈലോക്കിന്റേയും ഫഌക്‌സിന് നടുവില്‍ നെഞ്ചു വിരിച്ച് നില്‍ക്കുകയാണ് അജു വര്‍ഗീസിന്റെ കമല. 

ഫ്‌ളക്‌സ് വെച്ചയാളോട് എനിക്ക് ഒന്നേ പറയാനുള്ളു 'നിനക്കെവിടുന്നു കിട്ടി കുട്ടി ഈ ധൈര്യം 'എന്ന അടിക്കുറിപ്പില്‍ ഒരു ട്രോള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് അജു. എന്തായാലും അജുവിന്റെ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്. അജു വര്‍ഗീസിനെ ട്രോളി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 

എന്‌കൊച്ചുകള്ളാ ,ഒന്നും അറിയാത്ത പോലെ എത്ര ക്യാഷ് കൊടുത്തു ഇതൊപ്പിക്കാന്‍ എന്നയിരുന്നു ഒരു ആരാധകന്റെ ചോദ്യം. സെന്ററില്‍ തന്നെ വെക്കാന്‍ ഇച്ചിരി കൂടുതലായി എന്നാണ് ഇതിന് താഴെ അജു മറുപടി നല്‍കിയത്. 

ഒരുപാട് നിഗൂഢതകള്‍ ഒളിപ്പിച്ചാണ് കമല ഒരുങ്ങുന്നത്. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ മാസം 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com