ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്; ആരാധകരെ സന്തോഷം അറിയിച്ച് താരം

ഫേയ്‌സ്ബുക്കിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്
ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്; ആരാധകരെ സന്തോഷം അറിയിച്ച് താരം
Updated on
1 min read

കൊച്ചി: വിജയദശമി ദിനത്തില്‍ തന്റെ വീട്ടിലേക്ക് ഒരാള്‍ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് നടന്‍ ദിലീപ്. ദിലീപ്- കാവ്യ ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുട്ടി കൂടി ജനിച്ചിരിക്കുകയാണ്. ഫേയ്‌സ്ബുക്കിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. 

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷി ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാകണം. ദിലീപ് കുറിച്ചു. 

കുറച്ച് നാളുകള്‍ക്ക് മുന്‍പ് ദിലീപിന്റെ അച്ഛനാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. പിന്നാലെ നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളും പുറത്തുവന്നു. 2016 ലാണ് കാവ്യയും ദിലീപും വിവാഹം കഴിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com