'ദിസ് ഈസ് റിയല്‍ അഡ്വഞ്ചര്‍'; കാട്ടിലും സൂപ്പര്‍സ്റ്റാറായി രജനീകാന്ത്; 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' ട്രെയിലര്‍

പരിപാടിയുടെ അവതാരകനും സാഹസിക സഞ്ചാരിയുമായ ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള രംഗങ്ങളെല്ലാം ആരാധകരെ ആവേശത്തിലാക്കുകയാണ്
'ദിസ് ഈസ് റിയല്‍ അഡ്വഞ്ചര്‍'; കാട്ടിലും സൂപ്പര്‍സ്റ്റാറായി രജനീകാന്ത്; 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' ട്രെയിലര്‍
Updated on
1 min read

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അതിഥിയായി എത്തുന്ന ഡിസ്‌കവറി ചാനലിലെ മാന്‍ വേഴ്‌സസ് വൈള്‍ഡ് പരിപാടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയിലെപ്പോലെ അതീവ സ്‌റ്റൈലിഷായാണ് താരം പ്രത്യക്ഷപ്പെടുന്നത്. പരിപാടിയുടെ അവതാരകനും സാഹസിക സഞ്ചാരിയുമായ ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള രംഗങ്ങളെല്ലാം ആരാധകരെ ആവേശത്തിലാക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ട്രെയിലര്‍. 

ഡിസ്‌കവറി ചാനല്‍ ഇന്ത്യയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. മാര്‍ച്ച് 23 നാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. അതിസാഹസികമായ രംഗങ്ങള്‍ പരിപാടിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കടുവയും ആനയും തുടങ്ങി വന്യമൃഗങ്ങള്‍ അടങ്ങിയ ബന്ദിപ്പൂര്‍ കാട്ടിലാണ് ഇരുവരും  ചേര്‍ന്നുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രീകരണത്തിനിടെ രജനിക്ക് പരിക്കുപറ്റിയത് വലിയ ചര്‍ച്ചയായിരുന്നു. 

ഇതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയിട്ടുണ്ട്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ചിത്രീകരിച്ച എപ്പിസോഡിന്റെ ലൊക്കേഷന്‍ ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് പാര്‍ക്കായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ള ലോക നേതാക്കളും ഒട്ടേറെ ഹോളിവുഡ് താരങ്ങളും 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' സീരീസില്‍ ബെയറിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com