ദീപാവലി ആഘോഷിക്കാന്‍ വ്യത്യസ്ത ലുക്കുകളില്‍ താരങ്ങള്‍; വൈറലായ ചിത്രങ്ങള്‍ കാണാം

ക്രീം നിറത്തിലുള്ള മനോഹരമായ സഭ്യസാചി സാരിയാണ് സോനം കപൂര്‍ ധരിച്ചിരിക്കുന്നത്.
ദീപാവലി ആഘോഷിക്കാന്‍ വ്യത്യസ്ത ലുക്കുകളില്‍ താരങ്ങള്‍; വൈറലായ ചിത്രങ്ങള്‍ കാണാം
Updated on
2 min read

ക്ടോബര്‍ 27ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാനൊരുങ്ങുകയാണ് ഇന്ത്യക്കാര്‍. ഉത്തരേന്ത്യയില്‍ ദിവാലി എന്നറിയപ്പെടുന്ന ദീപാവലി ആഘോഷത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകളും മധുരപലഹാരങ്ങളും കൈമാറുന്നത് പതിവാണ്. ഇത്തരത്തില്‍ ഇന്ത്യക്കാര്‍ മുഴുവന്‍ ദീപാവലി ആഘോഷിക്കുമ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ അതാഘോഷിക്കുകയാണ് ബോളിവുഡ് താരങ്ങളും. 

പ്രേക്ഷകര്‍ക്ക് ഈ വര്‍ഷത്തെ ഫാഷന്‍ ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തിക്കൊണ്ടാണ് താരങ്ങളുടെ ദീപാവലി ആഘോഷം. ബോളിവുഡ് താരസുന്ദരിമാരായ കത്രീന കെയ്ഫ്, സോനം കപൂര്‍, അനുഷ്‌ക ശര്‍മ, സാറ അലി ഖാന്‍ തുടങ്ങിയവരെല്ലാം മനോഹരമായ വസ്ത്രത്തില്‍ എത്തുന്നുണ്ട്. ക്ലാസിക് മോഡേണ്‍ ലുക്കുകളിലാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. 

ക്രീം നിറത്തിലുള്ള മനോഹരമായ സഭ്യസാചി സാരിയാണ് സോനം കപൂര്‍ ധരിച്ചിരിക്കുന്നത്. ഇതിന്റെ കൂടെ ഏറെ വ്യത്യസ്തമായ പച്ച ബട്ടന്‍സുകള്‍ പിടിപ്പിച്ച ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. വളരെ ലഭിതമായ ആഭരണങ്ങളും കൂടിയായപ്പോള്‍ സോനം ഏറെ സുന്ദരിയായിട്ടുണ്ട്. 

പേസ്റ്റല്‍ ഗ്രീനിലുള്ള സഭ്യസാചി സാരി തന്നെയാണ് അനുഷ്‌കയുടെയും വേഷം. കൂടെ സ്ലീവ്‌ലെസ് ബ്ലൗസും വലിയ കമ്മലും കൂടിയായപ്പോള്‍ അനുഷ്‌കയുടെ വേഷം ശ്രദ്ധേയമായി. വെള്ള നിറത്തിലുള്ള ലഹങ്കയണിഞ്ഞ് ക്ലാസിക് വേഷത്തില്‍ തന്നെയാണ് സാറയും പ്രത്യക്ഷപ്പെട്ടത്. സിംപിളായിട്ടുള്ള ജ്വല്ലറിയും മേക്കപ്പും ഇതിന് ചേരുന്നതായിരുന്നു.

എന്നാല്‍ മറ്റ് താരങ്ങളുടെയെല്ലാം ദീപാവലി വസ്ത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമായി മോഡേണ്‍ ലുക്കിലാണ് നടി കത്രീന കെയ്ഫ് എത്തിയത്. ഹാന്‍ഡ് വര്‍ക്ക് ചെയ്ത ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് കത്രീനയുടെ വേഷം. പരമ്പരാഗത ശൈലിയിലുള്ള വെള്ളി ആഭരണങ്ങളും താരം ധരിച്ചിരുന്നു. താരങ്ങളെല്ലാം അവരുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com