ദുബായിൽ വിവാഹവേദിയിൽ തിളങ്ങി ഫഹദും നസ്രിയയും; കിടിലൻ എൻട്രി, ചിത്രങ്ങളും വിഡിയോയും

വധുവിനൊപ്പം ഗംഭീര എൻട്രിയാണ് ഇരുവരും വിവാഹവേദിയിലേക്ക് നടത്തിയിരിക്കുന്നത്
ദുബായിൽ വിവാഹവേദിയിൽ തിളങ്ങി ഫഹദും നസ്രിയയും; കിടിലൻ എൻട്രി, ചിത്രങ്ങളും വിഡിയോയും
Updated on
1 min read

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ നസ്രിയയുടെയും ഭർത്താവും നടനുമായ ഫഹദ് ഫാസിലിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വധുവിനൊപ്പം തിളങ്ങി നിൽക്കുന്ന താരദമ്പതികളെയാണ് വിവാഹ​ചിത്രങ്ങളിൽ കാണാനാകുക. വധുവിനൊപ്പം ഗംഭീര എൻട്രിയാണ് ഇരുവരും വിവാഹവേദിയിലേക്ക് നടത്തിയിരിക്കുന്നത്.

ദുബായിൽ താമസിക്കുന്ന ഫിദ നസീര്‍ എന്ന സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നസ്രിയയും ഫഹദും. വിവാഹത്തിന്റെ ചിത്രങ്ങൾ നസ്രിയ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുമുണ്ട്. നടി മീര നന്ദനും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വിവാഹശേഷം ഫഹദ്-നസ്രിയയും ഒന്നിച്ചഭിനയിക്കുന്ന ട്രാൻസ് തിയറ്ററുകളിലെത്താൻ ഒരുങ്ങിയിരിക്കുകയാണ്. ഈ മാസം 14-ാം തിയതി ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഫെബ്രുവരി 20നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അൻവർ റഷീദ് ആണ് ട്രാൻസ് സംവിധാനം ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com