നടന്‍ ടോം ഹാങ്ക്‌സും ഭാര്യയും ആശുപത്രി വിട്ടു; ഇനി വീട്ടില്‍ ക്വറന്റീനില്‍

കഴിഞ്ഞ ആഴ്ചയാണ് ടോം ഹാങ്ക്‌സിനും റിതയ്ക്കും കൊറോണ സ്ഥിരീകരിച്ചത്
നടന്‍ ടോം ഹാങ്ക്‌സും ഭാര്യയും ആശുപത്രി വിട്ടു; ഇനി വീട്ടില്‍ ക്വറന്റീനില്‍
Updated on
1 min read

കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമേരിക്കന്‍ നടന്‍ ടോം ഹാങ്ക്‌സും ഭാര്യ റിത വില്‍സണും ആശുപത്രി വിട്ടു. ഓസ്‌ട്രേലിയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ക്വീന്‍സ് ലാന്‍ഡില്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ ഇരുവരും ഇനി സെല്‍ഫ് ക്വറന്റീനില്‍ കഴിയും. കഴിഞ്ഞ ആഴ്ചയാണ് ടോം ഹാങ്ക്‌സിനും റിതയ്ക്കും കൊറോണ സ്ഥിരീകരിച്ചത്. 

രോഗബാധിതനാണെന്ന വിവരം താരം തന്നെയാണ് പുറത്തുവിട്ടത്. തങ്ങള്‍ക്ക് ചെറിയ ബുദ്ധിമുട്ടുകളും ശരീരം വേദനയുമുണ്ടായിരുന്നെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു എന്നുമാണ് താരം കുറിച്ചത്. തുടര്‍ന്ന് തങ്ങളെ പരിചരിച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് മറ്റൊരു പോസ്റ്റും പങ്കുവെച്ചിരുന്നു. നമ്മുടേയും മറ്റുള്ളവരുടേയും ആരോഗ്യത്തില്‍ ശ്രദ്ധ വേണമെന്നും ആരാധകരോട് താരം പറഞ്ഞു. 

ടോം ഹാങ്ക്‌സിനു മാത്രമല്ല ഹോളിവുഡില്‍ നിരവധി താരങ്ങള്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് നടന്‍ ഇദ്രിസ് എല്‍ബയ്ക്കാണ് അവസാനമായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സെല്‍ഫ് ഐസൊലേഷനിലാണ് അദ്ദേഹം. നേരത്തെ ജയിംസ് ബോണ്ട് സിനിമയിലെ നടിയും കോവിഡ് ബാധിതയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com