നടന്‍ ദിലിപ് കുമാര്‍ ഹോം ക്വാറന്റീനില്‍; സ്വയം സുരക്ഷിതരാകണമെന്ന് നിര്‍ദേശം 

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ്ജായി വീട്ടില്‍ തിരിച്ചെത്തിയത്
നടന്‍ ദിലിപ് കുമാര്‍ ഹോം ക്വാറന്റീനില്‍; സ്വയം സുരക്ഷിതരാകണമെന്ന് നിര്‍ദേശം 
Updated on: 
1 min read

കൊറോണ വൈറസ് വ്യാപനം ആശങ്കപടര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തി പ്രശ്‌സ്ത ബോളിവുഡ് നടന്‍ ദിലിപ് കുമാര്‍. അടുത്തിടെ നടുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ്ജായി വീട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ പൂര്‍ണ്ണമായും താന്‍ ഐസൊലേഷനില്‍ ആണെന്ന് താരം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചു. 

പ്രമുഖ നടി സൈറ ബാനു ആണ് ദിലിപ് കുമാറിന്റെ ഭാര്യ. തനിക്ക് അണുബാധയൊന്നും പിടിപെടാതിരിക്കാനുള്ള കരുതലിലാണ് സൈറ എന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. ആളുകളെല്ലാവരും വൈറസ് വ്യാപനം തടയാന്‍ കഴിവതും വീടിനകത്ത് തന്നെ സമയം ചിലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് എല്ലാ അതിര്‍ത്തികളും ലംഘിക്കുമെന്നും ആരോഗ്യ വകുപ്പ് പറയുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സ്വയം സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. 

നിരവധി ബോളിവുഡ് താരങ്ങള്‍ ഇതിനോടകം സിനിമ ചിത്രീകരണങ്ങളില്‍ നിന്ന് ഇടവേളയെടുത്ത് മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. പല സിനിമകളും ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ച അവസ്ഥയിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com